Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2018 11:53 AM IST Updated On
date_range 7 Sept 2018 11:53 AM ISTപാണ്ടനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് വൻ നഷ്ടം
text_fieldsbookmark_border
ചെങ്ങന്നൂർ: പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തിന് വെള്ളപ്പൊക്കത്തിൽ വലിയ നഷ്ടം. ചുറ്റും പുഞ്ചപ്പാടശേഖരത്താൽ വലയം ചെയ്ത ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിെൻറ മദർ സി.എച്ച്.സിയായ ഇൗ ആശുപത്രിയിൽ വെള്ളം കയറി ഉണ്ടായ നാശനഷ്ടങ്ങൾക്ക് കണക്കില്ല. ഡോക്ടർ, ഫാർമസിസ്റ്റ്, ജീവനക്കാർ എന്നിവരുടെ കാറുകൾ, സർക്കാർ ജീപ്പ്, രണ്ട് സ്കൂട്ടർ, ഒരു ബൈക്ക് എന്നിവ വാഹനങ്ങളുടെ ഗണത്തിൽ നശിച്ചു. കെട്ടിടത്തിന് കാര്യമായ ക്ഷതങ്ങൾ സംഭവിച്ചിട്ടില്ലെങ്കിലും ആശുപത്രിക്കുള്ളിലും പുറത്തും ഉണ്ടായിരുന്ന സാധനസാമഗ്രികളെല്ലാംതന്നെ ഉപയോഗശൂന്യമായി. 20 കമ്പ്യൂട്ടർ, ആറ് പ്രിൻറർ, മൂന്ന് ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ഒന്നേകാൽ ലക്ഷവും ഒരുലക്ഷവും വിലയുള്ള പുതിയ ഓട്ടോ ക്ലേവുകൾ, ഹൈടെക് ലബോറട്ടറി ഉപകരണങ്ങൾ, മൂന്ന് ഇൻവെർട്ടറുകൾ, ഫയലുകൾ, അഞ്ച് ലക്ഷം രൂപയുടെ മരുന്ന്, രണ്ട് യൂനിറ്റ് പാലിയേറ്റിവ് ഉപകരണങ്ങൾ, 25 െബഡ്, 100 െബഡ്ഷീറ്റ്, 25 പില്ലോകവർ, വാട്ടർപ്യൂരിഫെയറുകൾ, നെബുലൈസുകൾ, ഇ.സി.ജി മെഷീൻ, രണ്ടുസെറ്റ് ഓക്സിജൻ സിലിണ്ടറും വാൽവുകളും, മുക്കാൽ ലക്ഷം രൂപയുടെ കർട്ടനുകൾ, ഒന്നേകാൽ ലക്ഷവും 90,000 രൂപയും വിലമതിക്കുന്ന രണ്ട് അനലൈസറുകൾ ഇങ്ങനെ നീണ്ടുപോകുകയാണ് നാശനഷ്ടങ്ങളുടെ പട്ടിക. പാണ്ടനാട് കേന്ദ്രമായി പ്രവർത്തിക്കുകയാണെങ്കിലും ഇതിെൻറ പരിധിയിൽ ഒട്ടേറെ ഗ്രാമങ്ങളും ഒരു നഗരസഭയും ഉൾപ്പെടുന്നു. താലൂക്ക് ആസ്ഥാനമായ ചെങ്ങന്നൂരിന് പുറമെ പുലിയൂർ, ബുധനൂർ, തിരുവൻവണ്ടൂർ, ചെറിയനാട്, ആലാ, വെൺമണി, മുളക്കുഴ, മാന്നാർ എന്നീ 10 തദ്ദേശസ്വയംഭരണ സംവിധാനങ്ങളുൾെപ്പടെ നിരവധി സ്ഥാപനങ്ങളും ഉൾപ്പെടുന്നു. അതുകൊണ്ടുതന്നെ ആരോഗ്യ കേന്ദ്രത്തിെൻറ പ്രാധാന്യവും ചുമതലയും ഏറെയാണ്. 23 സ്ഥിരം ജീവനക്കാരും നാല് താൽക്കാലിക ജീവനക്കാരും ഉൾെപ്പടെ 27 പേർ ജോലി ചെയ്യുന്നു. രണ്ട് ഗ്രൂപ്പായി പാലിയേറ്റിവ് പ്രവർത്തിക്കുന്നു. വെള്ളപ്പൊക്കദുരിതം ഏറെയുണ്ടായ പാണ്ടനാടിെൻറ പ്രാധാന്യം കണക്കിലെടുത്ത് നാല് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്സ് എന്നിവരെ കൂടുതലായി അധികസേവനത്തിന് നിയോഗിച്ചിട്ടുണ്ട്. കേരളത്തിൽ കണ്ണൂർ മുതൽ തിരുവനന്തപുരം വരെയും മുംബൈയിൽനിന്നുള്ള പ്രതിരോധ സേനയടക്കം ഇതുവരെ ശരാശരി 40 ആളുകൾ വീതം 300ൽപരം സന്നദ്ധപ്രവർത്തകരുടെ സേവനങ്ങൾ ലഭിച്ചതിനാൽ തിങ്കളാഴ്ച ഒ.പി വിഭാഗം പുനരാരംഭിക്കാൻ സാധിച്ചു. ശ്രീ വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു താൽക്കാലിക ആശുപത്രി. പുനരുജ്ജീവനത്തിന് എത്രകാലമെടുക്കും എന്ന ആശങ്കയിലാണ് അധികാരികളും നാട്ടുകാരും. സാന്ത്വനവും കരുതലുമായി പാനൂർക്കര യു.പി.എസ് വിദ്യാർഥികൾ പല്ലന: പ്രളയത്തിൽ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടമായ മഴുക്കീർ ഗവ. യു.പി സ്കൂളിലെ കുട്ടികൾക്ക് സാന്ത്വനവും കരുതലുമായി പാനൂർക്കര ഗവ. യു.പി.എസിലെ കുട്ടികൾ. പ്രളയക്കെടുതിയിൽ സർവവും നഷ്ടമായ മഴുക്കീർ യു.പി.എസിലെ കുട്ടികളുടെ ദയനീയകഥ കേട്ടറിഞ്ഞാണ് തങ്ങളാലാവുന്നത് ചെയ്യാൻ പാനൂർക്കര യു.പി.എസിലെ കുട്ടികൾ തീമാനിച്ചത്. അധ്യാപകരും പ്രദേശവാസികളുംകൂടി കൈകോർത്തതോടെ കുട്ടികളുടെ സ്വപ്നം യാഥാർഥ്യമായി. അഞ്ഞൂറോളം നോട്ടുബുക്കും പേന, പെൻസിൽ, ബാഗുകൾ എന്നിവ സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസിന് കൈമാറി. പാനൂർക്കര യു.പി സ്കൂൾ പ്രഥമാധ്യാപകൻ എച്ച്. അബ്ദുൽ ഖാദർ കുഞ്ഞ്, മുൻ എം.എൽ.എ പി.സി. വിഷ്ണുനാഥ്, അധ്യാപകരായ മുഹമ്മദ് സബീഹ്, എ.വി. ശ്രീലേഖ, പി. താഹിറാബീവി തുടങ്ങിയവർ പെങ്കടുത്തു. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story