Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2018 11:47 AM IST Updated On
date_range 7 Sept 2018 11:47 AM ISTപരമാവധിയാളുകളെ ധനസമാഹരണ യജ്ഞത്തിൽ പങ്കാളിയാക്കണം -മന്ത്രി സുധാകരൻ
text_fieldsbookmark_border
ആലപ്പുഴ: പ്രളയാനന്തരം നവകേരളം സൃഷ്ടിക്കാനുള്ള പണം കണ്ടെത്തുന്നതിന് പരമാവധി ആളുകളെ സമീപിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പ്രേരണ നൽകാനും സുമനസ്സുകളായ എല്ലാവരും തയാറാകണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. മന്ത്രിസഭ തീരുമാനപ്രകാരം ധനസമാഹരണത്തിന് മുന്നോടിയായി നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ ചേർന്ന അമ്പലപ്പുഴയിലെ മുന്നൊരുക്ക യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സംഭാവന ചെയ്യേണ്ട സാഹചര്യം കഴിവുള്ളവരെയും സന്നദ്ധരായവരെയും ബോധ്യപ്പെടുത്തി പട്ടിക തയാറാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ജില്ലയിലെ ഇതിന് ചുമതലയുള്ള മന്ത്രിമാർ ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കും. മറ്റു മണ്ഡലങ്ങളിലെ മുന്നൊരുക്ക യോഗങ്ങളും ഉടൻ നടക്കും. എല്ലാ മണ്ഡലത്തിലും ഇതിന് ഒരു കോർ കമ്മിറ്റി രൂപവത്കരിക്കണം. കമ്മിറ്റിയിൽ ബന്ധപ്പെട്ട എം.പിമാർ, മണ്ഡലത്തിെൻറ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ, പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, നഗരസഭ ചെയർമാൻ, സെക്രട്ടറി, ബന്ധപ്പെട്ട തഹസിൽദാർ, വില്ലേജ് ഓഫിസർമാർ തുടങ്ങിയവർ അംഗങ്ങളാകും. പണം സ്വീകരിക്കാൻ സമീപിക്കേണ്ടവരുടെ പട്ടിക പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിൽ തയാറാക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഓഡിറ്റോറിയം ഉടമകൾ, മാനേജർമാർ, വ്യവസായ സ്ഥാപന ഉടമകൾ, കമ്പനികൾ, ഹോട്ടൽ-വസ്ത്ര വ്യാപാരികൾ, സ്വർണക്കടകൾ, ആശുപത്രി ഉടമകൾ, ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങൾ, പ്രവാസികൾ, െറസിഡൻറ്സ് അസോസിയേഷനുകൾ, മറ്റു പ്രസ്ഥാനങ്ങൾ തുടങ്ങിയവരെയാണ് ഉദ്ദേശിക്കുന്നത്. സാധാരണക്കാരായ ആളുകളോടോ തൊഴിലാളികളോടോ പണം വാങ്ങുന്നില്ല. അമ്പലപ്പുഴ മണ്ഡലത്തിലെ പഞ്ചായത്തുകളിൽനിന്നുള്ള സംഭാവന 16ന് രാവിലെ 10.30ന് അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സ്വീകരിക്കും. നഗരസഭയുടേത് അന്നേദിവസം നാലിന് ടൗൺ ഹാളിലാണ് സ്വീകരിക്കുക. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കലക്ടർ എസ്. സുഹാസ്, നഗരസഭ വൈസ് ചെയർപേഴ്സൻ ബീന കൊച്ചുബാവ, െഡപ്യൂട്ടി കലക്ടർ മുരളീധരൻപിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ, പഞ്ചായത്ത് പ്രസിഡൻറുമാരായ ജി. വേണുലാൽ, അഫ്സത്ത്, എം. ഷീജ, സുവർണ പ്രതാപൻ, റഹ്മത്ത് ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story