Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2018 11:47 AM IST Updated On
date_range 7 Sept 2018 11:47 AM ISTക്ഷീരമേഖല സംരക്ഷിക്കപ്പെടണം -മന്ത്രി കെ. രാജു
text_fieldsbookmark_border
ചെങ്ങന്നൂർ: സംസ്ഥാനത്ത് ക്ഷീരമേഖല സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് മന്ത്രി കെ. രാജു അഭിപ്രായപ്പെട്ടു. ചെങ്ങന്നൂരിലെ പുലിയൂർ ക്ഷീരോൽപാദക സഹകരണസംഘത്തിൽ നടന്ന തീറ്റപ്പുൽ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംഘാംഗം പി.സി. തങ്കച്ചൻ എന്ന ക്ഷീരകർഷകന് നൽകിയാണ് വിതരണോദ്ഘാടനം നിർവഹിച്ചത്. പ്രളയത്തെത്തുടർന്ന് ക്ഷീരമേഖലക്ക് മാത്രം 200 കോടിയുടെയെങ്കിലും നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. ക്ഷീരമേഖല വൻകുതിപ്പിെൻറ കാലഘട്ടത്തിലായിരുന്നു. അപ്രതീക്ഷിത ദുരന്തം ഈ മേഖലയെ ഒന്നടങ്കം തകർത്തിരിക്കുകയാണ്. ക്ഷീരകർഷകർക്കുള്ള നഷ്ടപരിഹാരം കഴിയുന്നിടത്തോളം നേരേത്ത നൽകണമെന്നുതന്നെയാണ് സർക്കാർ നിലപാട്. നഷ്ടങ്ങൾ സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എടുക്കുമെന്നും അവരുടെ റിപ്പോർട്ടിന്മേലായിരിക്കും നഷ്ടപരിഹാര തുക നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. വിവേക് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന ബോർഡ് ചെയർമാൻ എൻ. രാജൻ, ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാൻ, ക്ഷീരവികസന വകുപ്പ് െഡപ്യൂട്ടി ഡയറക്ടർമാരായ കെ.ജി. ശ്രീലത, ജെസി ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലേഖ അജിത്, മുരളീധരൻ പിള്ള, സംഘം പ്രസിഡൻറ് ഡി. നാഗേഷ്‌കുമാർ, സെക്രട്ടറി ബി. ബിന്ദു എന്നിവർ പങ്കെടുത്തു. ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ക്ഷീരോൽപാദക സഹകരണസംഘം ഭാരവാഹികൾ, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു. ധനസമാഹരണ യജ്ഞം: ചേർത്തലയിൽ ഇന്ന് പ്രത്യേകയോഗം ചേർത്തല: കേരള പുനർനിർമിതിക്ക് ദുരിതാശ്വാസനിധി ധനസമാഹരണ യജ്ഞത്തിെൻറ ഭാഗമായി ചേർത്തല നിയമസഭ മണ്ഡലം പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്തിലും വെള്ളിയാഴ്ച പ്രത്യേകയോഗം ചേരും. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ എല്ലാ യോഗത്തിലും പങ്കെടുക്കും. പരമാവധി ഒരുമണിക്കൂർ മാത്രം നീളുന്ന തരത്തിലായിരിക്കണം പഞ്ചായത്ത് യോഗങ്ങളെന്നും ധനസമാഹരണത്തിനുള്ള പഞ്ചായത്തുതല സമിതികൾക്ക് രൂപം നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. ചേർത്തല ഗവ. എസ്.എൻ.എം.ജി.ബി.എച്ച്.എസ് ഹാളിൽ ചേർന്ന മണ്ഡലംതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സബ് കലക്ടർ വി.ആർ. കൃഷ്ണതേജ, നഗരസഭ ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ സിന്ധു വിനു, ജമീല പുരുഷോത്തമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം.ജി. രാജു (കഞ്ഞിക്കുഴി), പദ്മിനി പങ്കജാക്ഷൻ (കടക്കരപ്പള്ളി), സിന്ധു രാജീവ് (മുഹമ്മ), എസ്.വി. ബാബു (വയലാർ), ടി.എം. ഷരീഫ് (പട്ടണക്കാട്), വില്ലേജ് ഓഫിസർമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story