Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒഴിഞ്ഞുകിടക്കുന്ന...

ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പുനരധിവാസത്തിന്​:​ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: ഒഴിഞ്ഞുകിടക്കുന്ന വീടുകളും ഫ്ലാറ്റുകളും ഏറ്റെടുത്ത് പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വാടകക്ക് നല്‍കണമെന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. സംസ്ഥാനത്ത് അഞ്ചുലക്ഷത്തോളം വീടുകളും ഫ്ലാറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായും ഇവ സർക്കാർ ഏറ്റെടുത്ത് അടിയന്തര പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് ആറന്മുള പൈതൃകഗ്രാമ സമിതി സെക്രട്ടറി പി.ആര്‍. ഷാജി സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചി​െൻറ നടപടി. പ്രളയത്തിനുശേഷമുള്ള പുനര്‍നിര്‍മാണത്തിന് പാറയും മണലും മറ്റു നിര്‍മാണ സാമഗ്രികളും പരിധിയിലേറെ വേണ്ടിവരുമെന്ന് ഹരജിയിൽ പറയുന്നു. ഇത് കൂടുതൽ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കും. അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് സര്‍ക്കാറിന് അറിയിപ്പ് നല്‍കുന്നതില്‍ ഡാം സേഫ്റ്റി അതോറിറ്റിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ, കേരളത്തിലെ ഡാമുകള്‍ സുരക്ഷിതമാണോ, മനുഷ്യരുടെ പ്രകൃതിയിലെ ഇടപെടലുകള്‍ ദുരന്തത്തിന് കാരണമായിട്ടുണ്ടോ, ദുരിതാശ്വാസത്തിന് കൊണ്ടുവന്ന വസ്തുക്കള്‍ മോഷണം പോയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം വേണം. ഇതോടൊപ്പം പ്രളയത്തി​െൻറ കാരണവും പ്രത്യാഘാതവും കണ്ടെത്താനും അന്വേഷണം നടക്കണമെന്നും ഹരജിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story