Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയ ബാധിതര്‍ക്ക്...

പ്രളയ ബാധിതര്‍ക്ക് സഹായഹസ്തമൊരുക്കാന്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങി

text_fields
bookmark_border
മൂവാറ്റുപുഴ: പ്രളയ ദുരിതബാധിതര്‍ക്ക് സഹായഹസ്തമൊരുക്കാന്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങി. കേരള ബസ് ഓപറേറ്റിവ് ഫോറം മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി ഇന്നലെ സർവിസ് നടത്തിയത്. സർവിസുകളുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിർവഹിച്ചു. സി.പി.എം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി എം.ആര്‍. പ്രഭാകരന്‍, കേരള ബസ് ഓപ്പറേറ്റിവ് ഫോറം മുഖ്യരക്ഷാധികാരി കെ.ജി. അനില്‍കുമാര്‍, യൂനിറ്റ് പ്രസിഡൻറ് സുരേഷ് കൊമ്പനാല്‍, സെക്രട്ടറി കെ.പി. മുഹമ്മദ്, ഭാരവാഹികളായ എല്‍ദോ വര്‍ഗീസ്, കെ.എസ്.സന്തോഷ്, കബീര്‍ പാറയ്ക്കല്‍, സുധീര്‍, സെല്‍വി ജോസഫ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story