Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയത്തിൽ നശിച്ച...

പ്രളയത്തിൽ നശിച്ച മുനിസിപ്പൽ ലൈബ്രറി ഈമാസം 10ന് തുറക്കും

text_fields
bookmark_border
മൂവാറ്റുപുഴ: മഹാപ്രളയത്തിൽ നശിച്ച മുനിസിപ്പൽ ലൈബ്രറി ഈമാസം 10ന് തിങ്കളാഴ്ച തുറന്നു പ്രവർത്തനമാരംഭിക്കും. നഗരത്തിലെ വെള്ളൂർക്കുന്നത്ത് പ്രവർത്തിക്കുന്ന ലൈബ്രറി വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയിരുന്നു. എം.സി റോഡിൽ വെള്ളം ഒഴുകിയെത്തിയപ്പോഴേക്കും നഗരസഭ ജീവനക്കാരെത്തി പുസ്തകങ്ങൾ മാറ്റിയെങ്കിലും പെെട്ടന്നുണ്ടായ വെള്ളപ്പാച്ചിലിൽ കുറെ പുസ്തകങ്ങൾ നശിച്ചു. ആനുകാലികങ്ങളും ദിനപത്രങ്ങളും നശിച്ചവയിൽപെടും. നനഞ്ഞ പുസ്തകങ്ങളിൽ കുറെയെണ്ണം ജീവനക്കാർ ഉണക്കിയെടുത്തു. ചളിയും മ ണ്ണും നിറഞ്ഞ ലൈബ്രറി ഹാളും പരിസരവും ശുചിയാക്കുകയാണ് ജീവനക്കാർ. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച ലൈബ്രറി തുറന്നുപ്രവർത്തിക്കാനുള്ള നീക്കത്തിലാണ് ജീവനക്കാർ.
Show Full Article
TAGS:LOCAL NEWS 
Next Story