Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദേശഭാഷ പഠനത്തിൽ...

വിദേശഭാഷ പഠനത്തിൽ കുസാറ്റിൽ സായാഹ്ന കോഴ്‌സുകൾ

text_fields
bookmark_border
കൊച്ചി: ശാസ്ത്ര സാേങ്കതിക സർവകലാശാലയിലെ ഇംഗ്ലീഷ് ആൻഡ് ഫോറിന്‍ ലാംഗ്വേജസ് വകുപ്പ് നടത്തുന്ന ജര്‍മന്‍, ഫ്രഞ്ച,് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. തിങ്കള്‍ മുതല്‍ വെള്ളിവരെ (അവധി ദിവസങ്ങള്‍ ഒഴികെ) വൈകുന്നേരങ്ങളില്‍ രണ്ടു മണിക്കൂര്‍ ആണ് ക്ലാസ്. മൂന്നു മാസത്തെ കോഴ്‌സിന് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി ദിവസങ്ങളില്‍ ഇംഗ്ലീഷ് ആൻഡ് ഫോറിന്‍ ലാംേഗ്വജ് വകുപ്പില്‍ കോഴ്‌സ് ഫീസായ 8100/- രൂപ അടച്ച് സീറ്റ് റിസര്‍വ് ചെയ്യാം. വിവരങ്ങള്‍ക്ക് www.cusat.ac.in. ഫോൺ: 0484-2575180. വെള്ളപ്പൊക്കത്തില്‍ നഷ്്ടപ്പെട്ട സര്‍ട്ടിഫിക്കറ്റ് സൗജന്യമായി മാറ്റി നല്‍കുന്നു കൊച്ചി: വെള്ളപ്പൊക്കത്തില്‍ നഷ്്ടപ്പെട്ടതോ നാശം സംഭവിച്ചതോ ആയ മാര്‍ക്ക് ലിസ്റ്റുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും പകരമായി കൊച്ചി സർവകലാശാല സൗജന്യമായി പുതിയവ നല്‍കുന്നു. http://cusat.ac.in/view_news.php?id=2016 എന്ന ലിങ്കിലൂടെ സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ്, നശിച്ചു പോയ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ്(ലഭ്യമെങ്കില്‍) എന്നിവ അപ്‌ലോഡ് ചെയ്യണം. പുതിയ രേഖ നല്‍കുന്നതിനായി സർവകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ സെപ്റ്റംബര്‍ 26നും 27നും രാവിലെ പത്തു മുതല്‍ വൈകീട്ട് നാലുവരെ അദാലത്ത് സംഘടിപ്പിക്കും. അന്നേദിവസം കൊണ്ടു വരേണ്ട രേഖകളുടെ വിശദവിവരങ്ങള്‍ http://cusat.ac.in/examinations/notifications/exam_notif_298.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story