Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉപജില്ല അധ്യാപക...

ഉപജില്ല അധ്യാപക ദിനാചരണം

text_fields
bookmark_border
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ഉപജില്ല അധ്യാപകദിനം ആചരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഫൈസൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം വി.എച്ച്. ഷഫീഖ് അധ്യാപകദിന സന്ദേശവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. അനിൽ മാഗസിൻ പ്രകാശനവും നടത്തി. പ്രധാനാധ്യാപിക സി.എൻ. കുഞ്ഞുമോൾ, എച്ച്.എം ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ്, ഡാൻറി ജെ., ടി.എസ്. സഫിയ, സ്മിത അജി എന്നിവർ സംസാരിച്ചു. ഗുരുവന്ദനം പരിപാടിയിൽ കുട്ടികൾ തയാറാക്കിയ ആശംസ കാർഡുകളും പൂച്ചെണ്ടുകളും നൽകി അധ്യാപകരെ ആദരിച്ചു. പ്രളയം പഠിപ്പിച്ച പാഠങ്ങൾ എന്ന വിഷയത്തിൽ കുട്ടികൾ വിവിധ ക്ലാസുകളിൽ അധ്യാപനം നടത്തി. മൂവാറ്റുപുഴ ടീച്ചർ എജുക്കേഷൻ കോളജ്, ശ്രീനാരായണ ബി.എഡ് കോളജ്, എച്ച്.എം ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലെ അധ്യാപക വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് ഡോ. എസ്. രാധാകൃഷ്ണൻ പ്രൊഫൈൽ നിർമാണം, ക്വിസ് മത്സരം, വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. കെ.എം. ഷീജ, ആശ മാത്യു, പി.എം. റഹ്മത്ത്, കെ.എം. ഹസ്സൻ, വി.ഐ. ജെസ്സി, ശ്രീജ കെ. ഹരി, പി.ഇ. സബിത, ദീപ പി. ജോസ്, കെ.എം. നൗഫൽ, ജെ. ബീന, ബി. മിനിമോൾ, കെ.എസ്. അനിമോൾ, ജ്യോതി കെ. ഭാസ്ക്കർ, എം.എ. ജാൻസി, ഗിരിജ ഡി. പണിക്കർ, റഹീമ ബീവി, അജി ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story