Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:30 AM IST Updated On
date_range 6 Sept 2018 11:30 AM ISTഇൻബോർഡ് വള്ളങ്ങളിലെ മീൻ ഇറക്കുന്നതിനെ ചൊല്ലി തർക്കം: തോപ്പുംപടി ഹാർബറിൽ സംഘർഷം
text_fieldsbookmark_border
മട്ടാഞ്ചേരി: തോപ്പുംപടി ഫിഷറീസ് ഹാർബറിൽ മത്സ്യം ഇറക്കുന്നതു സംബന്ധിച്ചുള്ള തർക്കം സംഘർഷത്തിനിടയാക്കി. ഇന്‍ബോര്‍ഡ് വള്ളങ്ങളിലെ മീന്‍ ഹാര്‍ബറില്‍ ഇറക്കാന്‍ കഴിയില്ലെന്ന നിലപാട് പേഴ്സിന്‍ നെറ്റ് തൊഴിലാളികള്‍ എടുത്തതോടെയാണ് ഹാര്‍ബറിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. പേഴ്സിൻ ബോട്ടിലെ തൊഴിലാളികൾ സംഘടിച്ചെത്തിയാണ് ഇൻബോർഡ് വള്ളങ്ങളിൽനിന്ന് മീൻ ഇറക്കുന്നത് തടഞ്ഞത്. വൈപ്പിനിലെ കാളമുക്ക് ഹാർബറിലാണ് ഇൻബോർഡ് വള്ളങ്ങളിലെ മത്സ്യം വിൽപന നടത്തുന്നത്. വിറ്റ മത്സ്യങ്ങൾ സൗകര്യാർഥം ഇതേ വള്ളങ്ങളിൽ കയറ്റി തോപ്പുംപടി ഹാർബറിൽ എത്തിച്ച് വാഹനത്തിൽ കയറ്റി വിടുന്നതിനെ പേഴ്സിൻ ബോട്ടിലെ തൊഴിലാളികൾ എതിർത്തുവരുകയാണ്. കേന്ദ്ര സർക്കാറിെൻറ കീഴിൽ പ്രവർത്തിക്കുന്ന ഹാർബറിൽ എല്ലാ വിഭാഗം മത്സ്യബന്ധന യാനങ്ങൾക്കും അടുക്കാനും ചരക്ക് ഇറക്കുന്നതിനും സൗകര്യമുണ്ടെന്നിരിക്കെയാണ് പഴ്സിൻ ബോട്ടുകൾക്ക് ഇവിടെ അടുക്കാൻ കഴിയുന്നില്ലെന്ന വാദം ഉയർത്തി പഴ്സിൻ ബോട്ട് തൊഴിലാളികൾ രംഗത്തെത്തിയത്. ബുധനാഴ്ച ഇൻ ബോർഡ് വള്ളങ്ങൾ തടയുമെന്ന് കാട്ടി കേരള പഴ്സിൻ മത്സ്യത്തൊഴിലാളി യൂനിയൻ പൊലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ, സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ചൊവ്വാഴ്ച അർധരാത്രിയോടുകൂടി പഴ്സിൻ ബോട്ടു തൊഴിലാളി യൂനിയൻ സെക്രട്ടറി എൻ.ജെ. ആൻറണിയെയും മറ്റു മൂന്നു തൊഴിലാളികളെയും പൊലീസ് കരുതല്‍ തടങ്കലില്‍വെച്ചു. നേതാക്കളെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞെത്തിയ ഒരു വിഭാഗം തൊഴിലാളികൾ തോപ്പുംപടി പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിക്കുകയും മീൻ ഇറക്കുന്നത് തടയുകയും ചെയ്തു. മീന്‍ കയറ്റിയ വാഹനങ്ങളും തൊഴിലാളികള്‍ തടഞ്ഞു. തൊഴിലാളികൾ തമ്മിൽ വാക്കേറ്റവും തർക്കവും മൂർച്ഛിച്ചതോടെ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. പഴ്സിൻ മത്സ്യത്തൊഴിലാളി യൂനിയൻ പ്രവർത്തകരെ പൊലീസ് സ്റ്റേഷന് മുന്നിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കസ്റ്റഡിയിലുള്ളവരെ വിട്ടുതരാതെ ഇവർ പിരിഞ്ഞു പോകില്ലെന്ന് അറിയിച്ചതോടെ ചർച്ചകൾക്കൊടുവിൽ കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കുകയായിരുന്നു. അതേസമയം ഹാര്‍ബറിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ വേണമെന്ന നിലപാടാണ് ഹാര്‍ബര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കുമുള്ളത്. അേതസമയം ഇൻ ബോർഡ് വള്ളങ്ങൾ ഹാർബർ കേന്ദ്രീകരിച്ച് മത്സ്യം ഇറക്കുന്നതിനെ എതിർത്ത് സമരം ആരംഭിക്കുമെന്ന് കേരള പഴ്സിൻ മത്സ്യത്തൊഴിലാളി യൂനിയൻ ഭാരവാഹികൾ അറിയിച്ചു. വീഴ്ച വരുത്തുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി -ജില്ല കലക്ടര്‍ കൊച്ചി: ദുരന്തത്തിനിരയായവര്‍ക്കുള്ള സഹായധന വിതരണത്തില്‍ വീഴ്ച വരുത്തുന്ന ബാങ്കുദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റടക്കമുള്ള അച്ചടക്കനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല. ദുരന്തനിവാരണനിയമത്തിെൻറ അടിസ്ഥാനത്തിലായിരിക്കും വീഴ്ച വരുത്തുന്നവര്‍ക്കെതിരെയുള്ള നടപടി. ജില്ല ഭരണകൂടത്തില്‍നിന്ന് കൈമാറുന്ന തുക അന്നേ ദിവസം തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കണം. ഇതില്‍ താമസം വരുത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. സര്‍ക്കാര്‍ സഹായധനമായി കൈമാറുന്ന പതിനായിരം രൂപ മുഴുവനായും ഗുണഭോക്താവിന് കൈമാറണം. ഗുണഭോക്താവ് ബാങ്കിന് നൽകേണ്ട മറ്റു കുടിശ്ശികകളോ മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ നൽകേണ്ട പിഴയോ ഈ തുകയില്‍ നിന്ന് കുറയ്ക്കരുതെന്നും ജില്ല കലക്ടര്‍ പറഞ്ഞു. ഹാർബർ സമരം ഒത്തുതീർപ്പായി മട്ടാഞ്ചേരി: തോപ്പുംപടി ഫിഷറീസ് ഹാർബർ കേന്ദ്രീകരിച്ച് ബുധനാഴ്ച പുലർച്ച ഉണ്ടായ സമരവും സംഘർഷാന്തരീക്ഷവും ഒത്തുതീർപ്പായതായി കെ.ജെ. മാക്സി എം.എൽ.എ അറിയിച്ചു. ബോട്ടുടമകളുടെ ഭാഗത്തുനിന്ന് അസോസിയേഷൻ പ്രസിഡൻറ് സിബിച്ചൻ പുന്നൂസ്, സെക്രട്ടറി ജയൻ, എം. മജീദ് പഴ്സിൻ ബോട്ട് തൊഴിലാളികളുടെ ഭാഗത്തുനിന്ന് യൂനിയൻ പ്രസിഡൻറ് ലാൽ കോയിപറമ്പിൽ, സെക്രട്ടറി എൻ.ജെ. ആൻറണി, മത്സ്യതരകന്മാരുടെ ഭാഗത്തുനിന്ന് എ.എം. നൗഷാദ്, അസ്കർ, മത്സ്യക്കച്ചവടക്കാരുടെ ഭാഗത്തുനിന്ന് വൈ. എച്ച് യൂസുഫ്, കെ.എച്ച്. ഹുസൈൻ, സലീം, സി.പി.എൽ.യു തൊഴിലാളി യൂനിയനിൽനിന്ന് വൈ.എം. യൂസുഫ്, പി .യു സാജർ, എ. സിദ്ദീക്ക്, എ.എസ്. ഷാജി, കെ.എച്ച്. നജീബ്, ഇസഹാക്ക്, നവാസ്, സി.പി.എം ഏരിയ സെക്രട്ടറി കെ.എം. റിയാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story