Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയബാധിതർക്ക്...

പ്രളയബാധിതർക്ക് കൈത്താങ്ങായി എസ്.എഫ്.ഐ

text_fields
bookmark_border
കോലഞ്ചേരി: പ്രളയത്തിൽ പഠനോപകാരങ്ങൾ നഷ്്ടപ്പെട്ട വിദ്യാർഥികൾക്ക് കൈത്താങ്ങായി എസ്.എഫ്.ഐ. കോലഞ്ചേരി ഏരിയയിലെ പ്രളയത്തിൽ പഠനോപകരണങ്ങൾ നശിച്ച വിദ്യാർഥികൾക്ക് എസ്.എഫ്.ഐ കോലഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഗ്, ബുക്ക്‌ അടക്കമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. പൂതൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളി ഗവ. യു.പി സ്കൂൾ, തമ്മാനിമറ്റം എൽ.പി സ്കൂൾ, മഴുവന്നൂർ പഞ്ചായത്തിലെ കടക്കനാട് എം.ടി.എൽ.പി സ്കൂൾ, എസ്.ആർ.വി യു.പി സ്കൂൾ, എം.ആർ.എസ്.വി ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. വിതരണോദ്‌ഘാടനം എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ടി.വി. വൈശാഖ് നിർവഹിച്ചു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വിജീഷ് വിശ്വംഭരൻ, ഏരിയ പ്രസിഡൻറ്‌ ശിവപ്രസാദ്, വൈസ് പ്രസിഡൻറ് അഖിൽ പൗലോസ്, മഴുവന്നൂർ ലോക്കൽ പ്രസിഡൻറ് വിഷ്ണുജിത്ത് രാജൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story