Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഞ്ഞിത്തൈയില്‍...

കുഞ്ഞിത്തൈയില്‍ വീടിന്​ തറക്കല്ലിട്ടു

text_fields
bookmark_border
പറവൂർ: പ്രളയത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പറവൂര്‍ നിയോജക മണ്ഡലത്തില്‍ ആദ്യത്തെ ഭവനത്തിന് തറക്കല്ലിട്ടു. കുഞ്ഞിത്തൈയില്‍ പ്ലസ്ടുവിന് പഠിക്കുന്ന കൈകാലുകള്‍ തളര്‍ന്ന വിഷ്ണുവി​െൻറ പിതാവ് സുധീറിനാണ് ആദ്യവീട് നിര്‍മിക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ വീടുപണി പൂര്‍ത്തിയാക്കി താക്കോല്‍ നല്‍കുമെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ പറഞ്ഞു. സ്റ്റാര്‍ട്ടപ് സംരംഭകരായ 'ന്യൂറോ ഹോംസ്' ആണ് വീട് നിര്‍മിച്ച് നല്‍കുന്നത്. തറക്കല്ലിടല്‍ ചടങ്ങില്‍ വി.ഡി. സതീശന്‍ എം.എല്‍.എ, ന്യൂറോ ഹോംസ് സാരഥികളായ സുബിന്‍ തോമസ്‌, സി.സി. ജോഷി, ഡോ. റോണി, വാര്‍ഡ്‌ അംഗം അനില്‍ ഏലിയാസ്, പി.ആര്‍ സൈജന്‍, കെ.കെ. ഗിരീഷ്‌, ബാങ്ക് പ്രസിഡൻറ് ടി.കെ. ബാബു, പി.എസ്. രഞ്ജിത്ത്, വര്‍ഗീസ്‌ മാണിയാറ, കെ.കെ. ബേബി എന്നിവര്‍ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story