Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ ഇൻഫോപാർക്ക്​...

മെട്രോ ഇൻഫോപാർക്ക്​ വരെ; കെ.വി. തോമസ് നിവേദനം നൽകി

text_fields
bookmark_border
കൊച്ചി: മെട്രോയുടെ ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട പ്രൊജക്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വികസന മന്ത്രി ഹർദീപ് സിങ് സൂരിക്ക് കെ.വി. തോമസ് എം.പി നിവേദനം നൽകി. ഇതിലൂടെ മാത്രമേ പ്രൊജക്ടിന് സാമ്പത്തിക ഭദ്രത പൂർത്തിയാകുകയുള്ളൂവെന്ന് എം.പി പറഞ്ഞു. പഠനം നടത്തിയ റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ കേന്ദ്ര സർക്കാറിന് കൈമാറിയിട്ടുണ്ട്. നഗരവികസന സെക്രട്ടറി ദുർഗ സിങ് മിശ്രയുമായും എം.പി ചർച്ച നടത്തി. നഗരവികസന മന്ത്രാലയത്തി​െൻറ കീഴിലുള്ള വിവിധ ഏജൻസികളിലെ വിദഗ്ധ എൻജിനീയർമാരുടെ സഹായം പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കുമെന്ന് മന്ത്രി ഹർദീപ് സിങ് സൂരി പറഞ്ഞു. നാശനഷ്ടം സംഭവിച്ച കേരളത്തിലെ റോഡുകൾ വേഗത്തിൽ സഞ്ചാരയോഗ്യമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്ഗരി ഉറപ്പുനൽകിയതായും കെ.വി. തോമസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story