Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന ജൂനിയർ ത്രോബാൾ ...

സംസ്ഥാന ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ് ഇടക്കൊച്ചിയിൽ

text_fields
bookmark_border
കൊച്ചി: 17ാമത് സംസ്ഥാന ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ് എട്ട്, ഒമ്പത്, പത്ത് ദിവസങ്ങളിൽ എറണാകുളം ഇടക്കൊച്ചി ജ്ഞാനോദയം പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. എട്ടിന് വൈകീട്ട് നാലിന് എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പത്തിന് സമാപന സമ്മേളനത്തിൽ എം. സ്വരാജ് എം.എൽ.എ ട്രോഫി വിതരണം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 14 ജില്ലകളിൽനിന്ന് 400 ഓളം കായികതാരങ്ങൾ പങ്കെടുക്കും. 26 മുതൽ 29 വരെ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ് ക്യാമ്പിലേക്കുള്ള താരങ്ങളെ ഇൗ മത്സരങ്ങളിൽനിന്ന് തെരഞ്ഞെടുക്കും. തൃശൂർ കൊടുങ്ങല്ലൂർ ഓറ പബ്ലിക് സ്കൂളിൽ തീരുമാനിച്ച മത്സരങ്ങളാണ് പ്രളയം മൂലം ഇടക്കൊച്ചിയിലേക്ക് മാറ്റിയത്. കേരള ത്രോബാൾ അസോസിയേഷൻ പ്രസിഡൻറ് എ.ടി.സി കുഞ്ഞുമോൻ, സെക്രട്ടറി കെ. പ്രദീപ്, ഷാഹുൽ ഹമീദ്, ജ്ഞാനോദയം സഭ വൈസ് പ്രസിഡൻറ് ടി.വി. ഷാജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story