Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right35എ വകുപ്പ്​...

35എ വകുപ്പ്​ സംരക്ഷിച്ചില്ലെങ്കിൽ ​തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കും -ഫാറൂഖ്​ അബ്​ദുല്ല

text_fields
bookmark_border
ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭക്കും സംസ്ഥാനത്തെ സ്ഥിര താമസക്കാർക്കും പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയുെട 35എ വകുപ്പ് സംരക്ഷിച്ചില്ലെങ്കിൽ വരാനിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ 35എ സംരക്ഷിക്കുന്നതിന് ശക്തമായ നടപടിയെടുക്കുന്നില്ലെങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി പങ്കാളിയാവില്ല. 1954ൽ രാഷ്ട്രപതിയുടെ ഉത്തരവിലൂെടയാണ് 35എ വകുപ്പ് ഭരണഘടനയുടെ ഭാഗമാക്കിയത്. ഇതി​െൻറ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ വാദം കേൾക്കുന്നത് കോടതി 2019 ജനുവരി വരെ മാറ്റിയിട്ടുണ്ട്. സർക്കാറിതര സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story