Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2018 11:23 AM IST Updated On
date_range 5 Sept 2018 11:23 AM ISTജലനിരപ്പ് താഴ്ത്തൽ: പമ്പുകൾ പ്രവർത്തിച്ചുതുടങ്ങി -മന്ത്രി
text_fieldsbookmark_border
ആലപ്പുഴ: കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിന് പാടശേഖരങ്ങളിലെ റിപ്പയർ ചെയ്ത പമ്പുകൾ പ്രവർത്തിച്ചുതുടങ്ങ ിയതായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. തിങ്കളാഴ്ച രാത്രിതന്നെ 25ന് മുകളിൽ റിപ്പയർ ചെയ്ത മോട്ടോറുകൾ പ്രവർത്തിച്ചതായും അദ്ദേഹം പറഞ്ഞു. കൂടുതൽ പമ്പുകൾ അടുത്തദിവസങ്ങളിൽ പ്രവർത്തനക്ഷമമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കുട്ടനാട്ടിലെ ആവശ്യത്തിന് തയാറാക്കിയ ഇരുപതോളം പമ്പുകളുടെ ഫ്ലാഗ്ഓഫും മന്ത്രി നിർവഹിച്ചു. വിദേശത്തുനിന്ന് എത്തിച്ച ഉയർന്ന ശേഷിയുള്ള 12 പമ്പും കിർലോസ്‌കർ കമ്പനിയുടെ എട്ട് പമ്പുമാണ് മന്ത്രി ഫ്ലാഗ്ഓഫ് ചെയ്തത്. പമ്പിങ് രംഗത്ത് പ്രവർത്തിക്കുന്ന സൈലം കമ്പനിയുടെ സ്‌പോൺസർഷിപ്പിലൂടെ ലഭിച്ചതാണ് 12 പമ്പ്. രണ്ട് ബാർജിലായാണ് പമ്പുകൾ സ്ഥാപിച്ചത്. ഒരു ബാർജിൽ ആറും മറ്റൊരു ബാർജിൽ അഞ്ചും പമ്പുകൾ സ്ഥാപിച്ചു. ഒരു പമ്പ് ആലപ്പുഴ നഗരസഭയിലെ പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് വെള്ളം പമ്പുചെയ്യുന്നതിന് വിനിയോഗിക്കും. 57 മുതൽ 75 കുതിരശക്തിയുള്ള പമ്പുകളാണ് 12 എണ്ണം. ആദ്യഘട്ടത്തിൽ പരുത്തിവളവിലും വടക്കേപാവക്കാട് പാടത്തുമാണ് ഇവ ഉപയോഗിക്കുക. എ.സി റോഡിലെ വെള്ളം വറ്റിയാൽ അവിടെയുള്ള ഉയർന്ന ക്ഷമതയുള്ള കിർലോസ്‌കർ പമ്പുകളും കുട്ടനാട്ടിലെ മാറ്റുഭാഗങ്ങളിൽ ഉപയോഗിക്കും. റിപ്പയർ ചെയ്ത പമ്പുകളും 20 പുതിയ പമ്പും പ്രവർത്തിച്ചതോടെ വേഗം വെള്ളം വറ്റിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തൂമ്പ് ചിലർ മത്സ്യബന്ധനത്തിന് തുറക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരക്കാരെ അറസ്റ്റ് ചെയ്യാൻ കലക്ടർക്ക് നിർദേശം നൽകി. ബണ്ട് തുറക്കേണ്ട ഇടങ്ങളിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ ഹരൻബാബു പമ്പിങ്ങിന് നേതൃത്വം നൽകുന്നു. ഫ്ലാഗ്ഓഫിന് കലക്ടർ എസ്. സുഹാസ്, പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസർ ബീന നടേശൻ എന്നിവർ പങ്കെടുത്തു. തുടർന്ന് മന്ത്രി കുട്ടനാടിെൻറ വിവിധ മേഖലകൾ സന്ദർശിച്ചു. 110 തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം നൽകി ആലപ്പുഴ: ചേർത്തല തെക്ക് വാർഡിലെ തൊഴിലുറപ്പുകാരുടെ ഒരുദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. വാർഡ് 12ലെ 110 തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനമായ 30,000 രൂപയാണ് കലക്ടറേറ്റിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഏറ്റുവാങ്ങി കലക്ടർക്ക് കൈമാറിയത്. ബ്ലോക്ക് അംഗം ടി.എസ്. രഘുവരൻ, വാർഡ് അംഗം രജിമോൾ, മേട്രൺ സരള, മേരി, അംബിക, ഷീല, ഭൈമി, ഗീത എന്നിവർ ചേർന്നാണ് മന്ത്രിക്ക് തുക കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story