Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 11:38 AM IST Updated On
date_range 4 Sept 2018 11:38 AM ISTപൈതൃകം നിലനിർത്താൻ പണിപ്പെട്ട് വെള്ളിയാഭരണ തൊഴിലാളികൾ
text_fieldsbookmark_border
ചെങ്ങന്നൂർ: മാന്നാറിെൻറ സ്വന്തവും യശസ്സ് ഉയർത്തിയിരുന്നതുമായ തൊഴിലായിരുന്നു മഞ്ഞലോഹം പോലെ വെള്ളിയാഭരണ നിർമാണവും. വെള്ളിയാഭരണം മാന്നാറുകാർ വൈവിധ്യങ്ങൾ കൊണ്ട് പരമ്പരാഗത കരവിരുതിെൻറ മാറ്റുതെളിയിച്ച മേഖലയാണ്. വിശ്വകർമജ സമുദായത്തിൽപെട്ടവർ ശുദ്ധമായ വെള്ളിയിൽ നിർമിച്ച വെള്ളി ആഭരണങ്ങൾക്ക് എവിടെയും ജനപ്രീതിയുണ്ടായിരുന്നു. ഗ്രാമത്തിലെ വെള്ളിയാഭരണ നിർമാണ സിരാകേന്ദ്രമായി അറിയപ്പെടുന്ന കുരട്ടിക്കാട്ടിൽ കുടിൽവ്യവസായം പോലെ വീടിനോട് ചേർന്ന് തയാറാക്കുന്ന നിർമാണം പണിശാലയിലാണ് നടന്നിരുന്നത്. എന്നാൽ, 10-15 വർഷംമുമ്പ് അഞ്ഞൂറോളം കുടുംബങ്ങളിലായി ആയിരത്തോളം ആളുകൾ ഏർപ്പെട്ടിരുന്ന ഇൗ പൈതൃക തൊഴിലിൽ ഇന്ന് 15 പേർ മാത്രമാണ് ആഭരണം നിർമിക്കുന്നത്. ആഭരണപ്പണികൾ കുറഞ്ഞുവന്നത് കാലം മാറിയതിനനുസരിച്ച് പാവപ്പെട്ട പണിക്കാരനും മാറാതിരുന്നതുകൊണ്ട് മാത്രമല്ല. ഇതരസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ കൂലിയിൽ നിർമിച്ച് വരുന്ന യന്ത്രനിർമിത റെഡിമെയ്ഡ് ആഭരണങ്ങൾ കച്ചവടക്കാർക്ക് കിട്ടാൻ തുടങ്ങിയതോടെ മാന്നാറിലെ വെള്ളിയാഭരണങ്ങൾക്ക് ആവശ്യക്കാരില്ലാതെ വന്നു. ഈ തൊഴിൽമാത്രം വശമുണ്ടായിരുന്ന മിക്കവരും മറ്റു പല ജോലികളിലേക്കും തിരിയാൻ നിർബന്ധിതരായി. പലരും ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് ചെറിയ മെഷിനറികളിൽ പണി പുരോഗമിച്ചുവരുേമ്പാഴാണ് ഇതരസംസ്ഥാനങ്ങളുടെ വെള്ളിയാഭരണങ്ങളുമായുള്ള കടന്നുകയറ്റമുണ്ടായത്. പണി തീർത്തും നിലച്ചതോടെ സ്വന്തം കിടപ്പാടങ്ങൾ തുച്ഛമായ വിലക്ക് വിറ്റാണ് പലരും കടബാധ്യതയിൽനിന്ന് തലയൂരിയത്. മൂശയിലിട്ട് ഉരുക്കി സ്ഫുടം ചെയ്തെടുക്കുന്ന വെള്ളി, ചുറ്റികകൊണ്ട് അടകല്ലിൽവെച്ച് അടിച്ചുപരത്തി കത്രികകൊണ്ട് മുറിക്കും. പിന്നീട് കൈകൊണ്ട് വലിച്ച് നൂലാക്കി മാറ്റിയും തകിടിൽനിന്ന് കുമിളകളായ് വെട്ടിയെടുത്ത് ബ്ലോപൈപ്പുപയോഗിച്ച് പിത്തള ചേർത്ത് വിളക്കിയെടുത്തുമാണ് ആഭരണങ്ങൾ രൂപപ്പെടുത്തുന്നത്. മാന്നാർ പൂക്കുലക്കണ്ണി, ഒറ്റക്കണ്ണി, ഇരട്ടക്കണ്ണി, ചക്രക്കണ്ണി, കാൽത്തള എന്നിവക്ക് ഇപ്പോഴും നല്ല ഡിമാൻറുണ്ട്. ഒരു തൊഴിലാളി ദിവസം മുഴുവൻ പണിയെടുത്താൽ പരമാവധി കിട്ടുന്ന വേതനം 500ൽതാഴെയാണ്. ഇതുകൊണ്ട് കുടുംബം പോറ്റാൻ കഴിയില്ലെന്ന് വന്നതോടെ പലർക്കും മാറിച്ചജന്തിക്കേണ്ടി വന്നു. ഇപ്പോഴുള്ള തൊഴിലാളികൾ കൂടെ പിൻവലിയുന്നതോടെ നിർമാണരംഗം തീർത്തും ശൂന്യതയിലാകും. സർക്കാറിെൻറ പൈതൃകഗ്രാമ പദ്ധതിയിൽ കുടിൽവ്യവസായമായിരുന്ന വെള്ളിയാഭരണവും ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ നാട്ടുകാർ. യു.ഡി.എഫ് ചെങ്ങന്നൂരിൽ ശുചീകരണം നടത്തി ചെങ്ങന്നൂർ: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യു.ഡി.എഫിെൻറ സന്നദ്ധ സ്ക്വാഡുകൾ ജില്ലയിലെ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ചെങ്ങന്നൂരിെൻറ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി. രണ്ടുദിവസം നീണ്ട പ്രവർത്തനങ്ങൾ പാണ്ടനാട്, ഇടനാട്, തിരുവൻവണ്ടൂർ, മംഗലം പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. ജില്ല ചെയർമാൻ എം. മുരളി, കൺവീനർ വി.ടി. തോമസ്, സെക്രട്ടറി ബി. രാജശേഖരൻ, ജേക്കബ് തോമസ് അരികുപുറം, എച്ച്. ബഷീർകുട്ടി, ജോർജ് ജോസഫ്, കോശി തുണ്ടുപറമ്പിൽ, സണ്ണിക്കുട്ടി, എസ്.എസ്. ജോളി, അനിൽ ബി. കളത്തിൽ, പി.എൻ. നെടുവേലി, രാജു തെന്നടി, പി.വി. ജോസഫ്, എ. നിസാർ, കളത്തിൽ വിജയൻ, എബി കുര്യാക്കോസ്, പി.വി. ജോൺ, രാധേഷ് കണ്ണന്നൂർ, ജോർജ് തോമസ് എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച മുതൽ കിണറുകളുടെ ശുചീകരണവും പരമാവധി വീടുകളിൽ അവസാനഘട്ടമായി ലോഷനുകളും പുൽത്തൈലവും വിതരണം നടത്തുമെന്ന് എം. മുരളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story