Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 11:18 AM IST Updated On
date_range 4 Sept 2018 11:18 AM ISTകെടുതിയിൽനിന്ന് കരകയറാൻ 'ലൈവ് കാർട്ടൂൺ ഷോ'
text_fieldsbookmark_border
ആലുവ: പ്രളയക്കെടുതിയിൽ അമർന്ന കേരളത്തിന് കൈത്താങ്ങാവാൻ കാർട്ടൂൺ പ്രദർശനവും ലൈവ് കാരികേച്ചർ ഷോയും. കേരള ലളിതക ല അക്കാദമിയുടെ നേതൃത്വത്തിലാണ് കാർട്ടൂണിസ്‌റ്റുകൾ 'അതിജീവനം' എന്ന പേരിൽ ആലുവയിൽ പോസിറ്റിവ് കാർട്ടൂൺ പ്രദർശനം സംഘടിപ്പിച്ചത്. റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് 75 പോസിറ്റിവ് കാർട്ടൂണുകൾ പ്രദർശിപ്പിച്ചു. ലൈവ് കാരികേച്ചർ ഷോയിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി കാർട്ടൂണിസ്‌റ്റുകൾ പങ്കെടുത്തു. കാരികേച്ചറുകളാകാൻ മത്സരിച്ച പൊതുജനങ്ങൾക്ക് മിനിറ്റുകൾക്കകം വരച്ചുനൽകി. ഇതിന് ഫീസ് ഈടാക്കിയില്ല. പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ നിർദേശിച്ചു. ഇതിനായിെവച്ചിരുന്ന പെട്ടിയിൽ പത്ത് മുതൽ 1000 രൂപ വരെ നിക്ഷേപിച്ചവരുണ്ട്. പ്രളയത്തിൽ എല്ലാം നശിച്ചവർക്ക് ധൈര്യവും ആത്മവിശ്വാസവും പകരാൻ കഴിയുന്നതായിരുന്നു പോസിറ്റിവ് കാർട്ടൂണുകൾ. കാർട്ടൂണിസ്‌റ്റ് കൂടിയായ ആലുവ റെയിൽവേ സ്‌റ്റേഷൻ സൂപ്രണ്ട് കെ. ബാലകൃഷ്ണെൻറ ചിത്രം വരച്ച് കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ ഇബ്രാഹീം ബാദുഷയാണ് ലൈവ് കാരികേച്ചർ ഷോക്ക് തുടക്കമിട്ടത്. പിന്നീട് അൻവർ സാദത്ത് എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്തു. കേരള ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുകുമാർ വിശിഷ്ടാതിഥിയായി. കെ. ബാലകൃഷ്ണൻ, എം.ഒ. ജോൺ, ശ്രീമൂലനഗരം മോഹനൻ, അനിൽ വേഗ, പ്രസന്നൻ ആനിക്കാട്, ദിലീപ് തിരുവട്ടാർ എന്നിവർ സംസാരിച്ചു. കാർട്ടൂണിസ്‌റ്റുകളായ നൗഷാദ് വെള്ളലശേരി, ബഷീർ കിഴിശേരി, കെ.പി. വിത്സൻ, ഷക്കീർ എടവക്കാട്, മധൂസ്, ഹസൻ കോട്ടേപ്പറമ്പിൽ, അനു, സിഹ്നി ദേവരാജ്, സി.എസ്. ശ്യാം, ആർ. അശ്വിൻ, രാകേഷ് അൻസേര, അബ്ബ വാഴൂർ എന്നിവർ തത്സമയ കാരികേച്ചർ ഷോയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story