Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 11:14 AM IST Updated On
date_range 4 Sept 2018 11:14 AM ISTസിമൻറ് കമ്പനികളുടെ കൊള്ളക്ക് പിന്നിൽ സർക്കാറിെൻറ നിഷ്ക്രിയത്വം
text_fieldsbookmark_border
കൊച്ചി: സിമൻറിന് രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന വില സംസ്ഥാനത്തെ ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത് വിപണിയിൽ സർക്കാർ ഇടപെടൽ ഇല്ലാത്തതുമൂലം. ഇതര സംസ്ഥാനങ്ങളെല്ലാം പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി സ്വകാര്യ കമ്പനികളുടെ വെല്ലുവിളി നേരിടുേമ്പാൾ സംസ്ഥാനത്തെ ഏക പൊതുമേഖല സ്ഥാപനം അഴിമതിയിൽ മുങ്ങിക്കുളിച്ചും സ്വകാര്യ കമ്പനികളുടെ താൽപര്യങ്ങൾക്ക് സഹായകമായ സമീപനം സ്വീകരിച്ചും ലക്ഷ്യത്തിൽനിന്ന് അകന്നുപോകുകയാണ്. ഏറ്റവുമധികം ലാഭം ലഭിക്കാവുന്ന വ്യവസായ സ്ഥാപനം അതുകൊണ്ടുതന്നെ ഏറ്റവും വലിയ അഴിമതിക്കുള്ള വേദിയായി മാറി എന്നതാണ് കമ്പനിയുടെ ചരിത്രം. എട്ടുശതമാനം മാത്രമാണ് സംസ്ഥാനത്തെ സിമൻറ് വിപണിയിൽ ഇപ്പോഴും മലബാർ സിമൻറ്സിെൻറ പങ്കാളിത്തം. ഇൗ കുറവാണ് സംസ്ഥാനത്ത് അമിത വിലയ്ക്ക് സിമൻറ് വിറ്റഴിക്കാൻ സ്വകാര്യ കമ്പനികൾക്ക് അവസരെമാരുക്കുന്നത്. തമിഴ്നാട്ടിൽ അരസു, ടി.എൻ.പി.എൽ എന്നിങ്ങനെ രണ്ട് പൊതുമേഖല സ്ഥാപനങ്ങൾ നല്ല നിലയിൽ പ്രവർത്തിക്കുന്നതുകൂടാതെ സ്വകാര്യകമ്പനികളിൽനിന്ന് സിമൻറ് വിലപേശി വാങ്ങി 'അമ്മ' ബ്രാൻഡിൽ കുറഞ്ഞ വിലയ്ക്ക് നൽകുകയും ചെയ്യുന്നു. കർണാടകയിലും സമാനരീതിയിൽ പൊതുമേഖലയുടെ ഇടപെടൽ ശക്തമാണ്. ഇത്തരം ഒരു നടപടിയും നിലവിലില്ലാത്തതിനാലാണ് കേരളം മഹാപ്രളയത്തെ നേരിട്ട സാഹചര്യത്തിലും സിമൻറിന് വില കൂട്ടി കൊള്ള നടത്താൻ കമ്പനികൾ ശ്രമിക്കുന്നത്. പരാതി ശക്തമായ പശ്ചാത്തലത്തിൽ സർക്കാർ സിമൻറ് കമ്പനികളുടെ യോഗം വിളിച്ചുേചർക്കുന്നുണ്ട്. സെപ്റ്റംബർ ആറിന് മന്ത്രി ഇ.പി. ജയരാജൻ പെയിൻറ് കമ്പനികളുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനുപിന്നാലെതന്നെ സിമൻറ് കമ്പനികളുടെ യോഗവും നടക്കും. അതിനുമുെമ്പതന്നെ വില ഉയർത്തുകയും പിന്നീട് സർക്കാർ ആവശ്യപ്പെട്ടപ്രകാരം കുറച്ചു എന്ന് വരുത്തിത്തീർത്ത് പഴയ വിലതന്നെ നിലനിർത്താനുമുള്ള തിരക്കഥയാണ് കമ്പനികൾ അണിയറയിൽ തയാറാക്കുന്നതെന്നാണ് വിവരം. നിലവിൽ ഇതരസംസ്ഥാനങ്ങളുമായി പാക്കറ്റിന് 100 രൂപ വരെയാണ് സംസ്ഥാനത്തെ വില വ്യത്യാസം. നിർമാണസാമഗ്രികളുടെ വില നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യവുമായി ഇൗ രംഗെത്ത വിവിധ സംഘടനകൾ സംയുക്തമായി അടുത്തദിവസം വ്യവസായ മന്ത്രിയെ കാണുന്നുണ്ട്. വില നിയന്ത്രണത്തിന് െറഗുലേറ്ററി ബോർഡ് േവണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ആർ. അശോകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story