Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
ബി.പി.എഡ്/ബി.എൽ.ഐ.എസ്.സി: എസ്.സി/എസ്.ടി അലോട്ട്‌മ​െൻറ് കോട്ടയം: എം.ജി സർവകലാശാല ഏകജാലകം വഴിയുള്ള ബി.പി.എഡ്/ബി.എൽ.ഐ.എസ്.സി പ്രോഗ്രാമിൽ എസ്.സി/എസ്.ടി പ്രത്യേക അലോട്ട്‌മ​െൻറ് അഞ്ചിന് നടത്തും. അഞ്ചിനും ആറിനും ഒന്നാം പ്രത്യേക അലോട്ട്‌മ​െൻറ് ലഭിച്ചവർക്ക് ഓൺലൈനായി ഫീസടച്ച് കോളജിൽ റിപ്പോർട്ട് ചെയ്യണം. എസ്.സി/എസ്.ടി രണ്ടാം പ്രത്യേക അലോട്ട്‌മ​െൻറിന് ഓൺലൈൻ രജിസ്‌ട്രേഷൻ ഏഴിന് നടക്കും. അതി​െൻറ അലോട്ട്‌മ​െൻറ് 10ന് പ്രസിദ്ധീകരിക്കും. 10, 11 തീയതികളിൽ ഫീസടച്ച് കോളജിൽ ചേരണം. സപ്ലിമ​െൻററി അലോട്ട്‌മ​െൻറിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 12 മുതൽ 13വരെ നടത്തും. ഒന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് 15ന് പ്രസിദ്ധപ്പെടുത്തും. 15 മുതൽ 17വരെ ഫീസടച്ച് കോളജിൽ പ്രവേശനം നേടണം. സ്‌പെഷൽ അലോട്ട്‌മ​െൻറിൽ ഓപ്ഷൻ പുനഃക്രമീകരണം 18ന് നടത്താം. രണ്ടാം സ്‌പെഷൽ അലോട്ട്‌മ​െൻറ് 22ന് പ്രസിദ്ധപ്പെടുത്തും. 22 മുതൽ 24വരെ ഓൺലൈനായി ഫീസടച്ച് കോളജിൽ പ്രവേശനം നേടാം. യു.ജി ഏകജാലകം: അന്തിമ അലോട്ട്‌മ​െൻറിന് ഇന്ന് അപേക്ഷിക്കാം എം.ജി സർവകലാശാലയിലെ അഫിലിയേറ്റഡ് ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലെ യു.ജി കോഴ്‌സുകളിൽ ഏകജാലകം വഴി പ്രവേശനത്തിന് അന്തിമ അലോട്ട്‌മ​െൻറിന് ചൊവ്വാഴ്ച വൈകീട്ട് നാലു വരെ അപേക്ഷിക്കാം. ഒന്നാം ഫൈനൽ അലോട്ട്‌മ​െൻറ് ഏഴിനും രണ്ടാം ഫൈനൽ അലോട്ട്‌മ​െൻറ് 11നും മൂന്നാം ഫൈനൽ അലോട്ട്‌മ​െൻറ് 13നും നാലാം ഫൈനൽ അലോട്ട്‌മ​െൻറ് 15നും പ്രസിദ്ധപ്പെടുത്തും. അപേക്ഷ തീയതി രണ്ടാം സെമസ്റ്റർ എം.പി.എഡ് (2017 അഡ്മിഷൻ റഗുലർ/സപ്ലിമ​െൻററി) പരീക്ഷകൾ സെപ്റ്റംബർ 24 മുതൽ ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ സെപ്റ്റംബർ ഏഴുവരെയും 50 രൂപ പിഴയോടെ 10 വരെയും 500 രൂപ സൂപ്പർഫൈനോടെ 11വരെയും സ്വീകരിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. നാലാം സെമസ്റ്റർ എം.പി.എഡ് (2016 അഡ്മിഷൻ റഗുലർ/സപ്ലിമ​െൻററി) പരീക്ഷകൾ സെപ്റ്റംബർ 18 മുതൽ ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ സെപ്റ്റംബർ ഏഴുവരെയും 50 രൂപ പിഴയോടെ 10 വരെയും 500 രൂപ സൂപ്പർഫൈനോടെ 11വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടക്കണം. നാലാം സെമസ്റ്റർ എം.പി.എഡ് റഗുലർ വിദ്യാർഥികൾ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ഫീസായി 125 രൂപയും അടക്കണം. സംവരണ സീറ്റ് ഒഴിവ് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എം.എ ആന്ത്രോപോളജിക്ക് എസ്.സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസ്സൽ രേഖകളുമായി സെപ്റ്റംബർ അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പ് വകുപ്പ് മേധാവിക്ക് മുന്നിൽ ഹാജരാകണം. പരീക്ഷഫലം 2018 മേയിൽ നടത്തിയ ബി.എഡ് സ്‌പെഷൽ എജുക്കേഷൻ നാലാം സെമസ്റ്റർ റഗുലർ, ഇംപ്രൂവ്‌മ​െൻറ്, സപ്ലിമ​െൻററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും സെപ്റ്റംബർ 15വരെ അപേക്ഷിക്കാം. 2018 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.കോം എൽഎൽ.ബി ഓണേഴ്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും സെപ്റ്റംബർ 14വരെ അപേക്ഷിക്കാം. 2018 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ബി.എ എൽഎൽ.ബി ഓണേഴ്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും സെപ്റ്റംബർ 15വരെ അപേക്ഷിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story