Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൂത്താട്ടുകുളം...

കൂത്താട്ടുകുളം ഡിപ്പോയോടുള്ള അവഗണനയിൽ വലഞ്ഞ് യാത്രക്കാർ

text_fields
bookmark_border
കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി . തൊടുപുഴ-കൂത്താട്ടുകുളം-വൈക്കം റൂട്ടിൽ ബസുകൾ വെട്ടിക്കുറച്ചത് യാത്രക്ലേശം രൂക്ഷമാക്കി. കൂത്താട്ടുകുളം ഡിപ്പോയുടെ ഒരുബസ് മാത്രമാണ് ഈ റൂട്ടിൽ സർവിസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവിസ് നടത്തുന്ന വൈക്കം-കൂത്താട്ടുകുളം റൂട്ടിൽ മണിക്കൂറുകൾ ആളുകൾ കാത്തുനിൽക്കേണ്ടിവരുന്നു. എറണാകുളം, കോട്ടയം മേഖലകളിലേക്കും സർവിസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സാധ്യമായ മേഖലകളിൽ ചെയിൻ സർവിസുകൾ ആരംഭിക്കണമെന്ന സർക്കാറി​െൻറ നിലപാട് പ്രസ്തുത റൂട്ടിൽ നടപ്പാക്കുന്നതിൽ മധ്യമേഖല സോണൽ ഓഫിസർ ഉൾെപ്പടെയുള്ള ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുകയാണ്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ സംഗമകേന്ദ്രവും എം.സി റോഡ് കടന്നുപോകുന്നതുമായ കൂത്താട്ടുകുളത്തെ ഡിപ്പോയെ തകർക്കാനുള്ള ശ്രമത്തിൽനിന്ന് അധികൃതർ പിന്മാറണമെന്ന് കൂത്താട്ടുകുളം നിവാസികള്‍ ആവശ്യപ്പെടുന്നു. വൈക്കം-കൂത്താട്ടുകുളം-തൊടുപുഴ ചെയിൻ സർവിസ് ഉടൻ ആരംഭിക്കണമെന്നും മറ്റ് റൂട്ടുകളിലേക്കുള്ള സർവിസുകൾ പുനഃസ്ഥാപിച്ച് യാത്രക്ലേശം പരിഹരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story