Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 10:33 AM IST Updated On
date_range 4 Sept 2018 10:33 AM ISTപ്രതിരോധ പ്രവര്‍ത്തനങ്ങൾ ഉൗര്‍ജിതമാക്കി
text_fieldsbookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂവാറ്റുപുഴയില്‍ . നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നാലുപേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമടക്കം 40ഓളം പേരാണ് എലിപ്പനി ലക്ഷണങ്ങളുമായി നിലവിൽ ചികിത്സ തേടിയിരിക്കുന്നത്. ലക്ഷണങ്ങളുമായി എത്തിയവര്‍ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. എലിപ്പനി സ്ഥിരീകരിക്കാന്‍ ഏഴ് ദിവസത്തോളമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പനിയും മറ്റ് രോഗലക്ഷണങ്ങളുമായി എത്തുന്നവരെ എലിപ്പനി പ്രതിരോധ മരുന്നടക്കം നല്‍കുന്നുണ്ടന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംസ്ഥാനത്ത് എലിപ്പനി പടർന്നുപിടിക്കാന്‍ തുടങ്ങിയതോടെ മൂവാറ്റുപുഴയില്‍ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കി. വെള്ളപ്പൊക്കബാധിത മേഖലകളില്‍ വളൻറിയര്‍മാരെ പ്രത്യേക സംഘങ്ങളാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂവാറ്റുപുഴ നഗരസഭയില്‍ വിവിധ ഭാഗങ്ങളിലായി അലോപ്പതി, ആയുർവേദ, ഹോമിയോ ഡിപ്പാർട്മെൻറുകളുടെ സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി. ഞായറാഴ്ച രാവിലെ ഗവ. മോഡല്‍ ഹൈസ്‌കൂളിലും ഉച്ചകഴിഞ്ഞ് കിഴക്കേക്കര ഈസ്റ്റ് ഹൈസ്‌കൂളിലും ക്യാമ്പ് നടത്തി. തിങ്കളാഴ്ച രാവിലെ മുതല്‍ രണ്ടാര്‍ കമ്യൂണിറ്റി ഹാളിലും ഉച്ചകഴിഞ്ഞ് കാവുംപടി ബ്രാഹ്മണസമൂഹ മഠത്തിലും മെഡിക്കല്‍ ക്യാമ്പ് നടന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ കരയപ്പുറം വനിത സെൻററിലും ഉച്ചകഴിഞ്ഞ് ആരക്കുഴ റോഡിലെ നാസ് ഓഡിറ്റോറിയത്തിലും മെഡിക്കല്‍ ക്യാമ്പ് നടക്കും. ബുധനാഴ്ച രാവിലെ മുതല്‍ ഐ.എം.എ ഹാളിലും ഉച്ചകഴിഞ്ഞ് കാവുങ്കര അര്‍ബണ്‍ ഹാളിലും വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളൂര്‍കുന്നം ശാന്തിനഗര്‍ ഹാളിലും ഉച്ചകഴിഞ്ഞ് ഇ.ഇ.സി മാര്‍ക്കറ്റിലും വെള്ളിയാഴ്ച രാവിലെ കുര്യന്‍മല കമ്യൂണിറ്റി ഹാളിലും ഉച്ചകഴിഞ്ഞ് വാഴപ്പിള്ളി ജെ.ബി സ്‌കൂളിലും മെഡിക്കല്‍ ക്യാമ്പ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story