Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 11:32 AM IST Updated On
date_range 3 Sept 2018 11:32 AM ISTഎൽ. സുഗതന് ലഭിച്ചത് അർഹതക്കുള്ള അംഗീകാരം
text_fieldsbookmark_border
ചാരുംമൂട്: സംസ്ഥാന സർക്കാറിെൻറ മികച്ച അധ്യാപകനുള്ള പുരസ്കാരം എൽ. സുഗതന് അർഹതക്കുള്ള അംഗീകാരമായി. 18 വർഷമായി താമരക്കുളം വി.വി.എച്ച്.എസ്.എസിൽ അധ്യാപകനാണ് കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് പൗർണമി വീട്ടിൽ എൽ. സുഗതൻ. സ്കൂൾ ഉച്ചഭക്ഷണത്തിലെ വിഷംതീണ്ടിയ പച്ചക്കറി ഒഴിവാക്കാൻ നടത്തിയ ഒറ്റയാൾ പോരാട്ടം, ടൂറിസ്റ്റ് വാഹനങ്ങളിലെ അമിത ശബ്ദത്തിനെതിരെ ശബ്ദമുയർത്തിയതും അനാഥരായ കുട്ടികൾക്കുള്ള സർക്കാറിെൻറ 'സ്നേഹപൂർവം' സ്‌കോളർഷിപ് പദ്ധതി മുടങ്ങിയപ്പോൾ തിരികെയെത്തിച്ചതും അദ്ദേഹത്തിെൻറ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. സ്‌കൂളുകളിൽ മഴവെള്ള സംഭരണിയും ബയോഗ്യാസ് പ്ലാൻറും വേണമെന്ന നിവേദനത്തെ തുടർന്നാണ് സ്‌കൂളിൽ സംഭരണി സ്ഥാപിച്ചത്. പിന്നീട് ഈ ആശയം കടമെടുത്ത് തെരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം സ്‌കൂളുകളിൽ ബയോഗ്യാസ് പ്ലാൻറുകളും സ്ഥാപിച്ചു. താലൂക്കിലെ മുഴുവൻ സ്‌കൂളുകളെയും പങ്കെടുപ്പിച്ച് നടത്തിയ കുട്ടി ജനസമ്പർക്ക പരിപാടി സംസ്ഥാനതലത്തിൽത്തന്നെ ആദ്യത്തേതായിരുന്നു. മൂന്ന് കുട്ടികളുടെ വീടുകളിൽ വൈദ്യുതി എത്തിക്കുവാനും ഗുരുനാഥൻകുളങ്ങരയിലെ ഒരു കോളനിയിലെ 12 കുടുംബങ്ങൾക്ക് ശൗചാലയം നിർമിച്ചുനൽകാനും കഴിഞ്ഞു. പിന്നാക്കം നിൽക്കുന്ന 12 കുട്ടികൾക്ക് അഞ്ചുവർഷമായി പ്രതിമാസം 1000 രൂപ വീതം നൽകുന്ന കാരുണ്യദീപം സ്‌കോളർഷിപ് പദ്ധതി, സ്കൂൾ കാമ്പസിൽ ഇപ്പോൾ തലയുയർത്തി നിൽക്കുന്ന കുട്ടിവനവും ഫലവൃക്ഷത്തോട്ടവും നക്ഷത്ര വനവും ശലഭോദ്യാനവും ജൈവ പച്ചക്കറി തോട്ടവുമൊക്കെ സുഗതൻ മാഷിെൻറ പ്രവർത്തനരംഗത്തെ നേട്ടങ്ങളാണ്. ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജെൻറ ജീവിത കഥ ഡോക്യുമെൻററി ആയി അവതരിപ്പിച്ചതിന് സംസ്ഥാന തലത്തിൽ അംഗീകാരം ലഭിച്ചു. കൃഷി വകുപ്പിെൻറ മികച്ച അധ്യാപകനുള്ള കാർഷിക അവാർഡ്, കൊല്ലം 'സൽക്കർമ'യുടെ പരിസ്ഥിതി അവാർഡ്, മികച്ച അധ്യാപകനുള്ള ഡോ. കെ. സദാശിവൻ മെമ്മോറിയൽ അവാർഡ്, ഡോ. ബി.ആർ. അംബേദ്കർ ഇൻറർനാഷനൽ ഫൗണ്ടേഷെൻറ മികച്ച അധ്യാപകനുള്ള ബാബാ സാഹിബ് പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ റവന്യൂ ഡിപ്പാർട്മെൻറ് ജീവനക്കാരി അനൂപയും മകൻ ആറാംക്ലാസ് വിദ്യാർഥി ഭവിൻ സുഗതനും സുഗതൻ മാഷിെൻറ എല്ലാ പ്രവർത്തനങ്ങൾക്കും കൂട്ടിനുണ്ട്. മൂന്ന് വയസ്സുകാരി ഭവികാലക്ഷ്മി മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story