Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 11:20 AM IST Updated On
date_range 3 Sept 2018 11:20 AM ISTറിഫൈനറിയിൽ അപകടങ്ങൾ തുടർക്കഥ; ഉപകരണങ്ങൾക്ക് നിലവാരം കുറവെന്ന്
text_fieldsbookmark_border
പള്ളിക്കര: അമ്പലമുകൾ ബി.പി.സി.എൽ- കൊച്ചി റിഫൈനറിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. രണ്ട് വർഷത്തിനിടെയുണ്ടായ അപകടങ്ങളിൽ ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ നിരവധി ജീവനാണ് പൊലിഞ്ഞത്. ഹീറ്റ് എക്സ്ചേഞ്ചറിെൻറ കവർ തുറക്കുന്നതിനിടെ ഹുക്ക് പൊട്ടിവീണാണ് ഞായറാഴ്ചത്തെ അപകടം. നിലവാരം കുറഞ്ഞ സാധനങ്ങൾ കൊണ്ട് നിർമാണം നടത്തിയതാണ് ഹുക്ക് പൊട്ടാൻ കാരണമെന്ന് ട്രേഡ് യൂനിയനുകളും നാട്ടുകാരും ആരോപിച്ചു. കവർ താങ്ങി നിർത്താൻ ശേഷി ഇല്ലാത്തതിനാലാണ് ഹുക്ക് പൊട്ടിയത്. വിദഗ്ധരല്ലാത്ത ഇതര സംസ്ഥാനക്കാരെ കൊണ്ട് നിർമാണം നടത്തുന്നതും സുരക്ഷ ഭീഷണി സൃഷ്ടിക്കുന്നു. 24,000 കോടിയുടെ നിർമാണ പ്രവർത്തനം െചലവ് ചുരുക്കി 15,000 കോടിക്ക് അവസാനിപ്പിച്ചു. നേരേത്ത ഇന്ത്യക്ക് പുറമെ അമേരിക്ക, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് നിർമാണ വസ്തുക്കൾ എത്തിയിരുന്നത്. ഇപ്പോൾ ചൈനീസ് നിർമിത വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്ന് ഐ.എൻ.ടി.യു.സി നേതാവ് തോമസ് കെന്നഡി പറഞ്ഞു. ഒരുവർഷം മുമ്പാണ് ഐ.ആർ.ഡി.പി പ്രോജക്ടുമായി ബന്ധപ്പെട്ട നിർമാണം പൂർത്തിയാക്കി ട്രയൽ റൺ ആരംഭിച്ചത്. അന്ന് മുതൽ അപകടങ്ങളും തുടങ്ങി. വാതകചോർച്ചയെ തുടർന്ന് തൊട്ടടുത്തുള്ള സ്കൂളിലെ 30ഒാളം കുട്ടികൾ രണ്ടുവർഷം മുമ്പ് ബോധം കെട്ട് വീണിരുന്നു. സ്കൂൾ മാറ്റി സ്ഥാപിക്കേണ്ടിവന്നു. പലതവണ വാതകചോർച്ചയും ആറുമാസം മുമ്പ് പൊട്ടിത്തെറിയും ഉണ്ടായിരുന്നു. ശബ്ദ-വായു മലിനീകരണം മൂലം ജീവിക്കാനാകാത്ത റിഫൈനറി പരിസരത്തെ നൂറുകണക്കിന് കുടുംബങ്ങൾ സമരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story