Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 11:20 AM IST Updated On
date_range 3 Sept 2018 11:20 AM ISTവിരിഞ്ഞു, സാന്ത്വനത്തിെൻറ കാൻവാസിൽ വർണചിത്രങ്ങൾ
text_fieldsbookmark_border
കൊച്ചി: പ്രളയദുരിതത്തിൽപെട്ട സഹജീവികൾക്ക് ആശ്വാസമേകാൻ അവർ ബ്രഷും കാൻവാസും കൈയിലെടുത്തപ്പോൾ പിറന്നുവീണത് നൂറുകണക്കിന് മനോഹര ചിത്രങ്ങൾ. പ്രകൃതിയും മനുഷ്യനും പൂക്കളും പ്രളയവുമെല്ലാം ചിത്രകാരന്മാരുടെ വരകളിൽ തെളിഞ്ഞു. നൂറുകണക്കിന് ആളുകൾ പിന്തുണയുമായി പനമ്പിള്ളി നഗറിലെ പാർക്കിൽ എത്തിയപ്പോൾ ഇവ അതിവേഗം വിറ്റഴിഞ്ഞു. കേരളത്തിലെ അൺ എയ്ഡഡ് മേഖലയിലെ കലാധ്യാപകരുടെ കൂട്ടായ്മയായ 'ടീച്ച് ആർട്ട് കൊച്ചി'യുടെ നേതൃത്വത്തിൽ മുപ്പതോളം കലാധ്യാപകർ ചേർന്നാണ് ചിത്രം വരയും പ്രദർശനവും വിൽപനയും സംഘടിപ്പിച്ചത്. പേമാരി പ്രളയമായി പടിവാതിൽ കടന്നെത്തിയപ്പോൾ കോഴികളെയും വളർത്തുമൃഗങ്ങളെയും അഴിച്ചുവിട്ട് സുരക്ഷിതനാകാൻ ശ്രമിച്ച കർഷകനായിരുന്നു എം.പി മനോജ് എന്ന ചിത്രകലാധ്യാപകെൻറ മനസ്സിൽ. കുഞ്ഞുകോഴിയുമായി മരത്തിൽ അഭയം തേടിയ തള്ളക്കോഴിയുടെയും പൂവൻ കോഴിയുടെയും ചിത്രം അദ്ദേഹം കാൻവാസിലേക്ക് പകർത്തിയപ്പോൾ അത് പ്രളയ കാലത്തിെൻറ തീവ്രത വ്യക്തമാക്കുന്നതായി. 100 രൂപക്ക് മുതൽ ചിത്രങ്ങൾ വിൽപനക്ക് െവച്ചിരുന്നു. പ്രശസ്ത ചിത്രകാരി സാറാ ഹുസൈൻ രണ്ട് ചിത്രങ്ങൾ സൗജന്യമായി നൽകുകയും െചയ്തു. ഓയിൽപേസ്റ്റൽ, വാട്ടർ കളർ, അക്രിലിക് ചിത്രങ്ങളാണ് അധ്യാപകർ വരച്ചത്. കുരുന്നുപ്രതിഭകളും ഇവർക്കൊപ്പം പങ്കുചേർന്നു. കലാധ്യാപകനായ സുജിത്ത് മകൾ എൽ.കെ.ജി വിദ്യാർഥി വേദയുമൊത്താണെത്തിയത്. തേവക്കൽ വിദ്യോദയ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി സഹസ്ര, ഗ്ലോബൽ പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഷെയ്ൻ മാനുവേൽ എന്നിവരും എത്തിയിരുന്നു. ചിത്രകലാധ്യാപകരായ സണ്ണി പോൾ, തോമസ് കുരിശിങ്കൽ, ലീല രാജ്, ലളിത, സരിത, അശ്വതി തുടങ്ങിയവർ നേതൃത്വം നൽകി. വൈകീട്ട് വരെ നീണ്ടുനിന്ന പ്രദർശനത്തിൽ 20,000 രൂപയുടെ ചിത്രങ്ങളാണ് വിറ്റഴിഞ്ഞതെന്ന് കോഓഡിനേറ്റർ ആർ.കെ. ചന്ദ്രബാബു പറഞ്ഞു. തുക ദുരിത ബാധിതർക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story