Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്ഷാപ്രവർത്തനം;...

രക്ഷാപ്രവർത്തനം; അർഷാദ് ബിൻ സുലൈമാന്​ ആദരം

text_fields
bookmark_border
പള്ളിക്കര: കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനത്തിലും പ്രശംസനീയമായ സേവനം കാഴ്ചവെച്ച അർഷദ് ബിൻ സുലൈമാനെ കുന്നത്തുനാട് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ദിലീഷ് ആദരിച്ചു. മുസ്ലിം ലീഗ് പള്ളിക്കര മേഖല വൈറ്റ്ഗാർഡിലെ 25 പ്രവർത്തകരോടൊപ്പം ആഗസ്റ്റ് 10 മുതൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് അർഷാദ് തുടക്കം കുറിച്ചു. പിന്നീട് പെരിങ്ങാല ജാഗ്രത സമിതി, മോറക്കാല കെ.എ.ജോർജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിലെ യുവത, ബ്രദേഴ്സ് ക്ലബ് അമ്പലപ്പടി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മുഖ്യ പങ്കാളിയായി.
Show Full Article
TAGS:LOCAL NEWS 
Next Story