Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 10:44 AM IST Updated On
date_range 3 Sept 2018 10:44 AM ISTപ്രളയം തകർത്തെറിഞ്ഞത് അസീസിെൻറ ജീവിതം
text_fieldsbookmark_border
കാലടി: പ്രളയത്തെ തുടർന്ന് കിടപ്പാടവും ഉപജീവന മാർഗമായ കടയും നഷ്ടപ്പെട്ട മേക്കാലടി സ്വദേശി അസീസിനുമുന്നിൽ ജീവിതം ചോദ്യചിഹ്നം. വയോധികയായ മാതാവ് നബീസയും ഭാര്യ റാബിയയും വിദ്യാർഥിനികളായ രണ്ട് പെൺമക്കളും അടങ്ങിയ കുടുംബമാണ് അബ്ദുൽ അസീസിേൻറത്. 50 വർഷത്തോളം പഴക്കമുള്ള ഓടുമേഞ്ഞ പുരയിടത്തിൽ ആറടിയോളം വെള്ളം കയറി ഏതുനിമിഷവും നിലംപൊത്താവുന്ന രീതിയിലായി. നാലുദിവസത്തോളം കെട്ടിനിന്ന വെള്ളം ഇറങ്ങിയപ്പോൾ കുടുംബത്തിന് അന്തിയുറങ്ങാനുള്ള ഇടംകൂടിയാണ് ഇല്ലാതായത്. അപകടസാധ്യത മുന്നിൽ കണ്ട് ഇവർ വാടകവീട്ടിലേക്ക് മാറി. ആകെയുണ്ടായിരുന്ന ഉപജീവന മാർഗമായ ഫാൻസി കടയിലും വെള്ളം കയറി എല്ലാം നശിച്ചു. എട്ട് ലക്ഷത്തോളം രൂപയുടെ ഫാൻസി, ഗിഫ്റ്റ് സാധനങ്ങളാണ് നശിച്ചത്. ശേഷിച്ചവ ചളിയിൽ പുതഞ്ഞുപോയി. സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നിരവധി ബുക്കുകളും ഉപകരണങ്ങളും വാങ്ങിവെച്ചത് പ്രളയം കൊണ്ടുപോയി. മാറിയുടുക്കാൻ വസ്ത്രങ്ങൾപോലും ഈ കുടുംബത്തിന് ബാക്കി കിട്ടിയില്ല. പിതാവിെൻറ മരണത്തിനുശേഷം അദ്ദേഹത്തിെൻറ ആക്രി കച്ചവടം നടത്തിവന്ന അസീസ് അതിലെ വരുമാനംകൊണ്ടാണ് അഞ്ച് സഹോദരിമാരുെട വിവാഹം നടത്തിയത്. ഇതിനെത്തുടർന്ന് ഉണ്ടായ കടബാധ്യതമൂലം വർഷങ്ങൾക്കുമുമ്പ് കട വിറ്റു. പിന്നീട് നിരവധി ജോലികളിൽ ഏർപ്പെട്ടു. 15 വർഷമായി കാലടി ജുമാമസ്ജിദ് കോംപ്ലക്സിൽ മുറി വാടകക്ക് എടുത്ത് ഫാൻസി കട നടത്തിവരുകയാണ്. ലോണെടുത്തും കൈവായ്പ വാങ്ങിയുമാണ് കട നടത്തിവന്നത്. എല്ലാം പ്രളയമെടുത്തതോടെ രോഗിയായ മാതാവിെൻറ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, വീട്ടുവാടക എന്നിവക്കൊക്കെ എന്തുചെയ്യുമെന്നറിയാതെ വിഷമത്തിലാണ് ഈ 52കാരൻ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story