Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിത നിവാരണത്തിന്...

ദുരിത നിവാരണത്തിന് ആർ.ആർ.എയുടെ കൈത്താങ്ങ്

text_fields
bookmark_border
മൂവാറ്റുപുഴ: ഓണാഘോഷത്തിന് സമാഹരിച്ചുെവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് രണ്ടാർ െറസിഡൻറ്സ് അസോസിയേഷൻ മാതൃകയായി. ഓണത്തിന് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകാനും സദ്യയൊരുക്കാനും മറ്റുമായി സാധാരണക്കാരായ നാട്ടുകാർ നൽകിയ ചെറിയ തുകകൾ ചേർത്തുെവച്ച് 25,000 രൂപയാണ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. പ്രസിഡൻറ് കെ.എം. യൂസുഫ്, സെക്രട്ടറി ജോൺ മത്തായി, ട്രഷറർ മോഹനൻ പയ്യന എന്നിവർ ചേർന്ന് ജോ. സെക്രട്ടറി ഗോപി ചാർളക്ക് കൈമാറിയ തുക ദുരിത നിവാരണത്തിന് രണ്ടാറി​െൻറ കൈത്താങ്ങ് എന്ന നിലക്കാണ് മുഖ്യമന്ത്രിയെ ഏൽപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story