Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടുങ്ങല്ലൂരിന്...

കടുങ്ങല്ലൂരിന് സഹായവുമായി പല്ലാരിമംഗലം പഞ്ചായത്ത്

text_fields
bookmark_border
കടുങ്ങല്ലൂർ: പ്രളയദുരിതം അനുഭവിക്കുന്ന കടുങ്ങല്ലൂർ പഞ്ചായത്തുനിവാസികൾക്ക് ആശ്വാസമായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്. പല്ലാരിമംഗല്ലത്തെ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരാണ് കടുങ്ങല്ലൂരിൽ ശുചീകരണത്തിന് എത്തിയത്. പടിഞ്ഞാേറ കടുങ്ങല്ലൂർ മഹിള സമാജം അംഗൻവാടി, കുഞ്ഞുണ്ണിക്കര അംഗൻവാടി എന്നിവ ശുചീകരിച്ച സംഘം ഉളിയന്നൂരിൽ കിണറുകളും വൃത്തിയാക്കി. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. മൊയ്തു, വൈസ് പ്രസിഡൻറ് നിസാമോൾ സിദ്ദീഖ്, സെക്രട്ടറി എം.എം. ഷംസുദ്ദീൻ, അംഗങ്ങളായ ഷമീന അലിയാർ, എ.എ. രമണൻ, എ.പി. മുഹമ്മദ്, നിസമോൾ ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story