Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 11:47 AM IST Updated On
date_range 2 Sept 2018 11:47 AM ISTലോക്കൽ പരമ്പര (പ്രളയം തകർത്ത മണ്ണിലൂടെ)-5
text_fieldsbookmark_border
പുനർനിർമാണം: ആശങ്കകൾ നീങ്ങണം; സുതാര്യമാകണം കൊച്ചി: നാട് ഒരുദുരന്തത്തെ അതിജീവിച്ചിരിക്കുന്നു. നഷ്ടങ്ങൾ ഏറെയാണ്. അവ പലതും വീണ്ടെടുക്കാനാവാത്തതും. ദുരന്തമുഖത്ത് പകച്ചുനിൽക്കുന്നവരെ കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. രാഷ്ട്രീയവും മതവും ജാതിയും മറന്ന് ഒത്തൊരമയോടെയാണ് എല്ലാവരും ദുരന്തത്തെ നേരിട്ടത്. എന്നാൽ, ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ബാക്കിപത്രമെന്നോണം പല കോണുകളിൽനിന്നും വിവാദങ്ങൾ ഉയർന്നുതുടങ്ങി. ദുരന്തത്തെ അതിജീവിക്കാൻ ഒരുമിച്ചുനിന്നവർ ദുരിതാശ്വാസത്തിൽ രാഷ്ട്രീയം കളിക്കുന്നു എന്നാണ് ആക്ഷേപം. ദുരിതബാധിതരുടെ കണ്ണീരൊപ്പാനുള്ള സത്വര നടപടി വൈകുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ക്യാമ്പുകളിൽനിന്ന് മടങ്ങിയവർക്ക് പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായ വിതരണത്തിന് തുടക്കമായിട്ടുണ്ട്. ചില പഞ്ചായത്തുകളിൽ ഇതുമായി ബന്ധപ്പെട്ട കണക്കെടുപ്പ് പുരോഗമിക്കുന്നു. ദുരിതാശ്വാസ കിറ്റുകൾ കിട്ടാത്ത കുടുംബങ്ങൾ ഏറെ. ഇക്കാര്യങ്ങളിലൊക്കെ ചിലർ രാഷ്ട്രീയം കലർത്തുെന്നന്ന ആരോപണം ചില ഭാഗങ്ങളിൽ ശക്തമാണ്. പഞ്ചായത്തിന് കീഴിലെ ചളിമൂടിയ റോഡുകൾ നന്നാക്കുന്നതിൽ വാർഡ് അംഗങ്ങൾ രാഷ്ട്രീയ പക്ഷഭേദം കാണിക്കുന്നതായും ആരോപണമുണ്ട്. സന്നദ്ധസംഘടനകൾ കൈമാറിയ ദുരിതാശ്വാസ സാമഗ്രികൾ രാഷ്ട്രീയകക്ഷികളുടെ ലേബലിൽ വിതരണം ചെയ്യുെന്നന്നാണ് മറ്റൊരു ആക്ഷേപം. ഇൗ സാഹചര്യത്തിൽ ഇനിയങ്ങോട്ടുള്ള ആനുകൂല്യങ്ങളും സഹായങ്ങളും രാഷ്ട്രീയവിവാദങ്ങളിൽപെട്ട് തങ്ങൾക്ക് നിഷേധിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ദുരിതബാധിതർ. പുര കത്തുേമ്പാൾ വാഴവെട്ടുന്ന സമീപനം സ്വീകരിക്കുന്നവരും കുറവല്ല. അറ്റകുറ്റപ്പണിക്കും വീട് ശുചീകരണത്തിനും അവസരം മുതലെടുത്ത് അമിത കൂലി ഇൗടാക്കുന്നെന്ന് ചില ഭാഗങ്ങളിൽനിന്ന് പരാതി ഉയർന്നു. ഒരുകടമുറി ശുചീകരിക്കാൻ 10,000 രൂപവരെ ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ടായി. ഒരുഭാഗത്ത് സന്നദ്ധപ്രവർത്തകർ രാപകൽ അധ്വാനിച്ച് ദുരിതബാധിതർക്ക് കൈത്താങ്ങുേമ്പാഴാണ് മറുവശത്ത് ദുരന്തത്തെയും ജനങ്ങളുടെ അതിജീവനശ്രമങ്ങളെയും കച്ചവടമാക്കി മാറ്റാൻ ഒരുകൂട്ടർ ശ്രമിക്കുന്നത്. പറവൂർ കുറ്റിപ്പുഴയിൽ ശുചീകരണത്തിനിറങ്ങിയത് ഒഡിഷയിൽനിന്നുള്ള യുവാക്കളാണ്. ജീവനുവേണ്ടി കേണവർക്ക് മുന്നിൽ രക്ഷാപ്രവർത്തകരായും ഇതരസംസ്ഥാനക്കാർ ഉണ്ടായിരുന്നു. എന്നാൽ, പലയിടത്തും പ്രളയാനന്തര ശുചീകരണജോലികൾക്ക് ഇതരസംസ്ഥാന തൊഴിലാളികൾ അമിത കൂലി ഇൗടാക്കുന്നതായി പരാതി ഉയർന്നു. 650 ഉം 750 ഉം രൂപയായിരുന്ന ദിവസക്കൂലി ഇക്കൂട്ടർ ഒറ്റയടിക്ക് 1000 രൂപയാക്കുകയായിരുന്നു. കൂലിയെ ചൊല്ലിയുള്ള തർക്കം ചിലയിടങ്ങളിൽ പൊലീസ് ഇടപെട്ടാണ് പരിഹരിച്ചത്. ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളെക്കുറിച്ച ആശങ്കയും അവ്യക്തതയും പലരും പങ്കുവെച്ചു. പട്ടയമില്ലാത്ത ഭൂമിയിൽ താമസിക്കുന്നവർ, തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടവർ, വാടകവീടുകളിൽ കഴിയുന്നവർ, ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്ന വീടുകൾ, സ്വന്തമായി ബാക്ക് അക്കൗണ്ട് ഇല്ലാത്തവർ, ഏക ഉപജീവനമാർഗമായ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർ എന്നിവരുടെ കാര്യത്തിലൊക്കെ വ്യക്തമായ മാർഗനിർദേശങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അർഹരിലേക്ക് സഹായം എത്തുെന്നന്നും കേവലം സാേങ്കതികത്വത്തിെൻറ പേരിൽ ആനുകൂല്യം നിഷേധിക്കപ്പെടുന്നിെല്ലന്നും ഉറപ്പാക്കാൻ സംവിധാനം വേണമെന്നാണ് ദുരിതബാധിതരുടെ പ്രധാന ആവശ്യം. നടപടികൾ സുതാര്യമായിരിക്കുമെന്നും അർഹരായ ആരും തഴയപ്പെടില്ലെന്നുമുള്ള ഉറപ്പാണ് ജില്ല ഭരണകൂടം നൽകുന്നത്. (അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story