Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങന്നൂരിൽ...

ചെങ്ങന്നൂരിൽ മഹാശുചീകരണത്തിന് തുടക്കം

text_fields
bookmark_border
ചെങ്ങന്നൂർ: വെള്ളപ്പൊക്കം ഏറെ ദുരന്തം വിതച്ച ചെങ്ങന്നൂരിൽ സമ്പൂർണ ശുചീകരണത്തിന് തുടക്കം. മണ്ഡലത്തിലെ 10 പഞ്ചായത്തിലും ചെങ്ങന്നൂർ നഗരസഭയിലുമാണ് ശുചീകരണ പരിപാടി ത്വരിതഗതിയിൽ നടക്കുന്നത്. സജി ചെറിയാൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, മറ്റു ജനപ്രതിനിധികൾ, സർക്കാറി​െൻറ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തി​െൻറ അടിസ്ഥാനത്തിലാണ് ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ശുചീകരണം. മണ്ഡലത്തിലെ മുഴുവൻ റോഡുകളും പൊതുസ്ഥലങ്ങളുമാണ് പ്രധാനമായും ആദ്യഘട്ടത്തിൽ ശുചീകരിക്കുന്നത്. പങ്കെടുക്കുന്നവർക്കെല്ലാം പ്രതിരോധ മരുന്നുകളും നൽകിയിട്ടുണ്ട്. വെൺമണി ഗ്രാമപഞ്ചായത്തിൽ കല്യാത്ര കേന്ദ്രീകരിച്ച് ആരംഭിച്ച ശുചീകരണ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് കെ. ലജുകുമാർ ഉദ്ഘാടനം ചെയ്തു. മുളക്കുഴ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡായ കോടൻതുരുത്തിലും ശുചീകരണപ്രവർത്തനത്തിന് തുടക്കമായി. ബുധനൂർ പഞ്ചായത്തിലെ വാർഡുകളിലെ പ്രധാന സ്ഥാപനങ്ങൾ, റോഡുകൾ എന്നിവയും ശുചീകരിക്കുന്നുണ്ട്. പ്രളയം കൂടുതൽ ബാധിച്ച പാണ്ടനാട്ടിൽ ശുചീകരണപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു. അപ്പർകുട്ടനാട് മേഖലകളായ മാന്നാർ, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നത്. ശുചീകരണപ്രവർത്തനങ്ങളിൽ ജനപ്രതിനിധികളെ കൂടാതെ കുടുംബശ്രീ, അയൽക്കൂട്ടം പ്രവർത്തകർ, വിവിധ സന്നദ്ധസംഘടനകൾ, പുരുഷ സ്വയംസഹായസംഘങ്ങളുടെ പ്രവർത്തകർ, വിവിധ സാംസ്‌കാരിക സംഘടനകൾ, കലാകായിക ക്ലബുകളുടെ പ്രവർത്തകർ, സ്കൂൾ എൻ.എസ്.എസ്, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, എസ്.പി.സി യൂനിറ്റുകൾ എന്നിവരും സജീവമായി പങ്കെടുക്കുന്നുണ്ട്. മണ്ഡലത്തിന് പുറത്തുനിന്നുള്ള വിവിധ സംഘടനകളുടെ സന്നദ്ധസേനയും ശുചീകരണത്തിൽ പങ്കാളികളായി. മണ്ഡലത്തിലെ മാലിന്യശുചീകരണത്തി​െൻറ ഭാഗമായി വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം ജൈവം, അജൈവം (പ്ലാസ്റ്റിക്) ഇ-വേസ്റ്റ് എന്നിങ്ങനെ തരംതിരിച്ച് പ്രത്യേകമായി സൂക്ഷിക്കേണ്ടതാണെന്നും നിർദേശമുണ്ട്. ഇവ ക്ലീൻ കേരള കമ്പനിക്ക് നൽകും. മാവേലിക്കരയിൽ കിറ്റ് വിതരണം തുടങ്ങി മാവേലിക്കര: പ്രളയബാധിതർക്കുള്ള അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ മാവേലിക്കര താലൂക്കിലെ വിവിധ വില്ലേജുകളിൽ വിതരണം ചെയ്തുതുടങ്ങിയതായി മാവേലിക്കര തഹസിൽദാർ എസ്. സന്തോഷ് കുമാർ അറിയിച്ചു. 10,000 കിറ്റാണ് മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്കൂൾ ഓഡിറ്റോറിയത്തിൽ തയാറാക്കുന്നത്. മാവേലിക്കര താലൂക്കിലെ ഏഴായിരത്തോളം കുടുംബങ്ങൾക്കും മറ്റ് പ്രളയബാധിത പ്രദേശങ്ങളിലെ 3000 കുടുംബങ്ങൾക്കുമുള്ള കിറ്റുകളാണ് തയാറായിരിക്കുന്നത്. ബിഷപ് ഹോഡ്ജസ് സ്‌കൂളിലെ എൻ.എസ്.എസ് വളൻറിയർമാരാണ് കിറ്റുകൾ തയാറാക്കുന്നത്. പെരിങ്ങാല, കറ്റാനം, ഭരണിക്കാവ്, വള്ളികുന്നം, താമരക്കുളം, നൂറനാട്, പാലമേൽ വില്ലേജുകളിലേക്കുള്ള കിറ്റുകൾ അതത് സ്ഥലത്തെ റവന്യൂ അധികൃതർ ഏറ്റുവാങ്ങി. അരി, ചെറുപയർ, തുവര, പഞ്ചസാര, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, വെളിച്ചെണ്ണ എന്നിവയാണ് കിറ്റിലുള്ളത്. പ്രളയം കൂടുതൽ നാശം വിതച്ച വെട്ടിയാർ, തഴക്കര, കണ്ണമംഗലം, മാവേലിക്കര വില്ലേജുകളിലെ സർവേ പൂർത്തിയാക്കാൻ വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story