Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെടുമ്പാശ്ശേരിയിൽ 12...

നെടുമ്പാശ്ശേരിയിൽ 12 കോടിയുടെ കൊക്കെയ്​ൻ പിടികൂടി

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ 12 കോടിയുടെ കൊക്കെയ്ൻ പിടികൂടി. രാവിലെ 9.40ന് ഖത്തർ എയർവേസ് വിമാനത്തിലെത്തിയ വെനിസ്വേല സ്വദേശി വിക്ടർ ഡേവിഡി​െൻറ (24) പക്കൽനിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന്് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി പിടികൂടുകയായിരുന്നു. സാവോപോളയിൽ നിന്നാണ് ഇയാൾ ഇത് കൊണ്ടുവന്നത്. 2.7 കിലോ കൊക്കെയ്നാണ് സ്യൂട്ട്്്‌കെയ്‌സിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചിരുന്നത്. വിക്ടറിനെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഭാഷാപ്രശ്‌നമുള്ളതിനാൽ ദ്വിഭാഷിയെ ഉപയോഗപ്പെടുത്തിയാണ് ചോദ്യംചെയ്യൽ. കൊച്ചിയിലേക്ക്്് കൊണ്ടുവന്നതാണോ അതോ, ഗോവ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക്്് എത്തിക്കാൻ കൊണ്ടുവന്നതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മുമ്പ് കൊച്ചിയിൽ പിടികൂടിയ കൊക്കെയ്ൻ അധികവും ഗോവയിലേക്ക്്് കടത്തികൊണ്ടുവന്നതായിരുന്നു. പിടിയിലായ ആൾക്ക്്് കൊച്ചിയിൽ സഹായികൾ ഉണ്ടായിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്്.
Show Full Article
TAGS:LOCAL NEWS 
Next Story