Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2018 11:05 AM IST Updated On
date_range 28 May 2018 11:05 AM ISTസ്ഥാനാർഥികൾക്ക് 'ഉത്രാടപ്പാച്ചിൽ'
text_fieldsbookmark_border
ചെങ്ങന്നൂർ: വിശ്രമദിനത്തിലും സ്ഥാനാർഥികൾക്ക് വിശ്രമമില്ലായിരുന്നു. തലേദിവസത്തെ കലാശക്കൊട്ടിെൻറ ക്ഷീണവും ആലസ്യവും മറന്ന് ഞായറാഴ്ച സ്ഥാനാർഥികളും പ്രവർത്തകരുമെല്ലാം നിശ്ശബ്ദ പ്രചാരണത്തിൽ മുഴുകി. ഒരുവട്ടം കൂടി വിളിച്ച് വോട്ട് ഉറപ്പിക്കേണ്ടവരുണ്ടങ്കിൽ അത് ആെരാക്കെയാണ്, എവിടെയൊക്കെയാണ് പോകേണ്ടത് എന്നിങ്ങനെയുള്ള ആലോചനകളുടെ പൂർത്തീകരണം കൂടിയായിരുന്നു തെരഞ്ഞെടുപ്പിെൻറ തലേദിവസം. ആടിനിൽക്കുന്ന വോട്ടുകൾ ഏതൊക്കെയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ച് അത് ഉറപ്പിക്കാനുള്ള ഉത്തരവാദിത്തം അതത് സ്ഥലത്തെ പ്രാദേശിക പ്രവർത്തകർക്കായിരുന്നു. അതിെൻറ തിരക്ക് എല്ലാ മേഖലയിലും പ്രവർത്തകർക്കിടയിൽ ദൃശ്യമായിരുന്നു. യു.ഡി.എഫിലെ ഡി. വിജയകുമാർ, എൽ.ഡി.എഫിെൻറ സജി ചെറിയാൻ, ബി.ജെ.പിയുടെ പി.എസ്. ശ്രീധരൻ പിള്ള എന്നിവർ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട തിരക്കിൽ പലസ്ഥലങ്ങളിലും കയറിയിറങ്ങി. ഭരണത്തിെൻറയും പ്രതിപക്ഷത്തിെൻറയും വിലയിരുത്തലാകും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പെന്ന പ്രധാനനേതാക്കളുടെ അഭിപ്രായവും ഇരുമുന്നണിയുടെയും ഉറക്കം കെടുത്തുന്നുണ്ട്. ഒരോ വോട്ടും പ്രധാനമാെണന്ന വിലയിരുത്തലിൽ വെറുതെയിരിക്കാൻ നേരമിെല്ലന്ന തിരിച്ചറിവും അവർക്കുണ്ടായിരുന്നു. മണ്ഡലത്തിെൻറ സമഗ്രവികസനം മുതൽ കക്ഷിരാഷ്ട്രീയ സാധ്യതകൾവരെ ചർച്ചയായ തെരഞ്ഞെടുപ്പിൽ മത-സാമുദായിക സമവാക്യങ്ങളും വിധിയിൽ നിർണായകമാകുമെന്ന കാഴ്ചപ്പാടോടെയായിരുന്നു പ്രചാരണം. ഇക്കാരണത്താൽ പരമാവധി വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കി എടുക്കാനാണ് സ്ഥാനാർഥികൾ വിശ്രമദിനത്തിലും ശ്രമിച്ചത്. പ്രചാരണവേളകളിൽ കാണാൻ കഴിയാതിരുന്ന വോട്ടർമാരെ നേരിൽ കണ്ടും പലരെയും ഫോണിൽ ബന്ധപ്പെട്ടും പാർട്ടി പ്രവർത്തകരുമായി സാഹചര്യങ്ങൾ വിലയിരുത്തിയുമായിരുന്നു ഡി. വിജയകുമാറിെൻറ പ്രവർത്തനങ്ങൾ. രാവിലെ അദ്ദേഹം ആരാധനാലയങ്ങളിൽ എത്തി അവിടെ ഉണ്ടായിരുന്നവരുമായി സംവദിച്ചു. പാർട്ടി പ്രവർത്തകർക്കൊപ്പമായിരുന്നു എത്തിയത്. എൽ.ഡി.എഫിെൻറ സജി ചെറിയാനും ഞായറാഴ്ച രാവിലെ ഏഴുമുതൽ പ്രചാരണരംഗത്ത് സജീവമായി. വീടിന് സമീപത്തെ പള്ളിയിൽ പ്രാർഥിച്ചശേഷം വിശ്വാസികളുമായി അൽപനേരം കൂടിക്കാഴ്ച നടത്തി. ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയും രാവിലെ മണ്ഡലത്തിൽ നിശ്ശബ്ദ പ്രചാരണത്തിൽ സജീവമായിരുന്നു. മണ്ഡലത്തിലെ സി.പി.എം ശക്തികേന്ദ്രങ്ങളിലായിരുന്നു അദ്ദേഹം പ്രചാരണത്തിന് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story