Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2018 11:05 AM IST Updated On
date_range 28 May 2018 11:05 AM ISTനേതാക്കളുടെ ഒഴുക്ക്
text_fieldsbookmark_border
ചെങ്ങന്നൂർ: നേതാക്കളുടെ വലിയ നിരയാണ് ചെങ്ങന്നൂർ മണ്ഡലത്തിൽ നിറഞ്ഞുനിന്നത്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏക മണ്ഡലമായതിനാൽ തെക്ക് മുതൽ വടക്കേയറ്റം വരെയുള്ള എല്ലാ പ്രമുഖ പാർട്ടികളുടെയും നേതാക്കൾ അഹോരാത്രം പ്രവർത്തകർക്കൊപ്പം പണിയെടുക്കാൻ ചെങ്ങന്നൂരിൽ എത്തിയിരുന്നു. ചില കക്ഷികൾ കേരളത്തിന് പുറത്തുനിന്നുള്ള പ്രവർത്തകരെയും എത്തിച്ചു. കേട്ടറിവും കണ്ടറിവും മാത്രമുള്ള നേതാക്കൾ വീട്ടുമുറ്റത്ത് എത്തിയപ്പോൾ വോട്ടർമാരുടെ ആകാംക്ഷക്കും ആശ്ചര്യത്തിനും അത് ഇടയാക്കി. വനിത നേതാക്കൾ വീട്ടുമുറ്റത്ത് ഒതുങ്ങിനിന്നില്ല. അവർ അടുക്കള വഴിയാണ് വീട്ടമ്മമാരെ സ്വാധീനിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദിവസങ്ങളോളം ചെങ്ങന്നൂരിൽ എത്തി പ്രചാരണത്തിെൻറ നേട്ടവും കോട്ടവും പരിശോധിച്ചു. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും ഇടത് ഘടകക്ഷികളുടെ നേതാക്കളും പലതവണ എത്തിയിരുന്നു. അതോടൊപ്പം അതത് പാർട്ടികളിലെ രണ്ടാംനിര നേതാക്കളും ഏറെക്കാലം ചെങ്ങന്നൂരിൽ ചെലവഴിച്ചു. കൂടാതെ ഒാരോ മന്ത്രിമാരും അവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആവലാതികളും പരാതികളും പ്രചാരണ വേളയിൽ കേട്ടു. തെരഞ്ഞെടുപ്പ് ആയതിനാൽ പ്രഖ്യാപനമുണ്ടായില്ല. എന്നാൽ, അനുകൂല ഉറപ്പ് നൽകിയായിരുന്നു മടക്കം. എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി തുടങ്ങി നീണ്ടനിര. മുഖ്യമന്ത്രി മൂന്ന് ദിവസം പര്യടനം നടത്തി. വി.എസ്. അച്യുതാനന്ദൻ തെൻറ സാന്നിധ്യവും പ്രസംഗവും കൊണ്ട് ഇടത് പ്രവർത്തകർക്ക് ആവേശമുണ്ടാക്കി. കോൺഗ്രസിൽ നിന്നാകെട്ട എ.കെ. ആൻറണിയുടെ സാന്നിധ്യമായിരുന്നു പ്രധാനം. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പ്രചാരണത്തിെൻറ അവസാന ദിനങ്ങളിൽ വരെ സജീവമായിരുന്നു. എല്ലാ പ്രതിപക്ഷ എം.എൽ.എമാരും ദൂരസ്ഥലങ്ങളിൽ നിന്നുള്ള പ്രവർത്തകരും കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളും മണ്ഡലത്തിൽ നിറഞ്ഞുനിന്നു. കെ.എം. മാണിയുടെ മുന്നണിയിലേക്കുള്ള മടക്കത്തിന് ചെങ്ങന്നൂർ സാക്ഷ്യംവഹിച്ചതും ശ്രദ്ധേയമായി. എൻ.ഡി.എയും ഇത്തവണ കളംനിറഞ്ഞുനിന്നു. ത്രിപുര മുഖ്യമന്ത്രി ബ്ലിപബ് കുമാർ ദേബായിരുന്നു അവരുടെ പ്രധാന താരം. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പ്രചാരണം തുടങ്ങിയശേഷം മണ്ഡലംവിട്ടുപോയ ദിനങ്ങൾ അപൂർവമായിരുന്നു. സംസ്ഥാന നേതാക്കളായ എം.ടി. രമേശ്, വി. മുരളീധരൻ എം.പി, കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ഒ. രാജഗോപാൽ എം.എൽ.എ എന്നിവരും പ്രചാരണത്തിന് ചുക്കാൻ പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story