Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2018 5:41 AM GMT Updated On
date_range 27 May 2018 5:41 AM GMTഇന്ധനവില വർധന; ബൈക്ക് കത്തിച്ച് പ്രതിഷേധം
text_fieldsbookmark_border
കൊച്ചി: ഇന്ധനവിലവർധനക്കെതിരെ പനമ്പിള്ളി നഗറിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫിസിന് മുമ്പിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ ബൈക്ക് കത്തിച്ച് പ്രതിഷേധിച്ചു. രാവിലെ 11 ഒാടെയാണ് ബൈക്കുമായി പ്രവർത്തകർ ഐ.ഒ.സി ഓഫിസ് ഗേറ്റിനു മുന്നിൽ എത്തി പെട്രാളൊഴിച്ച് കത്തിച്ചത്. സാധാരണക്കാർക്ക് ഇരുചക്ര വാഹനങ്ങൾ പോലും അപ്രാപ്യമാക്കുന്ന വിധത്തിൽ പെട്രാളിനും, ഡീസലിനും വിലകുതിച്ചു കയറുന്നതിനാലാണ് ബൈക്ക് കത്തിച്ച് പ്രതിഷേധിച്ചതെന്ന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ടിബിൻ ദേവസി പറഞ്ഞു. കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വൈ. ഷാജഹാൻ, ജില്ല വൈസ് പ്രസിഡൻറ് ഭാഗ്യനാഥ് എസ്. നായർ, ഭാരവാഹികളായ ഷാൻ പുതുപ്പറമ്പിൽ, വിവേക് ഹരിദാസ്, ടെൻസൺ ജോൺ, നന്ദ കിഷോർ, നിഷാന്ത് കടവിൽ, അനൂപ് എളംകുളം, സഞ്ജു ജെയിംസ്, ഗോപകുമാർ, ജോസഫ് സജി, ഹരേഷ് എന്നിവർ നേതൃത്വം നൽകി. ഗാന്ധി നഗറിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് ബൈക്കിെൻറ തീയണച്ചത്.
Next Story