Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 11:11 AM IST Updated On
date_range 26 May 2018 11:11 AM ISTകാക്കത്തുരുത്ത് പാലത്തിന് കിഫ്ബിയിൽനിന്ന് 20 കോടി
text_fieldsbookmark_border
അരൂർ: കിഫ്ബി കനിഞ്ഞതോടെ കാക്കത്തുരുത്തിലേക്ക് പാലം പണി യാഥാർഥ്യമാകുന്നു. ആറുവർഷമായി മുടങ്ങിക്കിടന്ന പാലം പണി കേരള ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്മെൻറ് ഫണ്ടിൽനിന്ന് 20 കോടി അനുവദിച്ചതോടെയാണ് പുനരാരംഭിക്കാൻ വഴിതെളിഞ്ഞത്. രണ്ടുമാസത്തിനുള്ളിൽ പണി ആരംഭിക്കാൻ കഴിയുമെന്ന് എ.എം. ആരിഫ് എം.എൽ.എ പറഞ്ഞു. ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന കാർട്ടബിൾ പാലമാണ് ആദ്യം ആസൂത്രണം ചെയ്തിരുന്നത്. ഇതിന് തൂണുകൾ നിർമിച്ചതാണ്. കാക്കത്തുരുത്തിലേക്ക് പാലം എത്തുന്ന സ്ഥലം അനുവദിച്ചുകൊണ്ടുള്ള സമ്മതം നേടിയിട്ടില്ലെന്ന് കാണിച്ച് സ്ഥലം ഉടമ കോടതി കയറിയതോടെയാണ് പാലം പണി നിലച്ചത്. പ്രക്ഷോഭങ്ങൾ നിരവധി നടത്തിയെങ്കിലും ദ്വീപ് നിവാസികളുടെ സ്വപ്നം യാഥാർഥ്യമായില്ല. മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ദ്വീപാണിത്. റേഷൻ വാങ്ങാൻപോലും വള്ളങ്ങളിൽ കടത്തിറങ്ങി എരമല്ലൂരിൽ എത്തണം. ലോക വിനോദസഞ്ചാര ഭൂപടത്തിൽ കാക്കത്തുരുത്ത് സ്ഥാനം പിടിച്ചെങ്കിലും പാലമില്ലാത്തതിെൻറ കഷ്ടപ്പാടുകൾ നാട്ടുകാർ സഹിക്കുന്നതിനിെടയാണ് അറിയിപ്പ് എത്തുന്നത്. ഇതിനിടെ, പാലം എത്തുന്ന സ്ഥലം വിട്ടുനൽകാൻ ഉടമ സമ്മതം നൽകി. വലിയ വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയുംവിധമുള്ള പാലത്തിെൻറ രൂപകൽപന തയാറായിക്കഴിഞ്ഞു. വിശദ പ്രോജക്ട് റിപ്പോർട്ട്, എസ്റ്റിമേറ്റ് അപ്രൂവൽ, ടെൻഡർ എന്നീ നടപടിക്രമങ്ങൾ പൂർത്തിയായാൽ സെപ്റ്റംബറിന് മുേമ്പ പണി തുടങ്ങാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. മോഡൽ െറസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം ആലപ്പുഴ: പുന്നപ്ര ഡോ. അംബേദ്കർ ഗവ. മോഡൽ െറസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസ് ബാച്ചിലേക്കാണ് പ്രവേശനം. 60 ശതമാനം സീറ്റുകൾ പട്ടികജാതിക്കാർക്കും 30 ശതമാനം പട്ടികവർഗക്കാർക്കും 10 ശതമാനം ഇതര വിഭാഗങ്ങൾക്കുമായി മാറ്റിെവച്ചിരിക്കുന്നു. mrspunnapra.com വെബ്‌സൈറ്റിൽനിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്യാം. ജാതി, വരുമാനം, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ ഇൗ മാസം 31ന് വൈകീട്ട് അഞ്ചിനകം സീനിയർ സൂപ്രണ്ട്, ഡോ. അംബേദ്കർ ഗവ. മോഡൽ െറസിഡൻഷ്യൽ സ്‌കൂൾ, വാടക്കൽ പി.ഒ, ആലപ്പുഴ വിലാസത്തിൽ നൽകണം. പ്രവേശനം നേടുന്നവർക്ക് വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം, താമസസൗകര്യം എന്നിവ നൽകും. അപേക്ഷകെൻറ കുടുംബവാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്. ഫോൺ: 0477 2268442, 9947264151. ബോധവത്കരണം നടത്തി ചേർത്തല: നിപ വൈറസിനെ പ്രതിരോധിക്കാൻ തങ്കി ഗ്രാമത്തിൽ ബോധവത്കരണം നടത്തി. മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമായി പഞ്ചായത്ത് നാലാം വാർഡിലെ വീടുകളിൽ പഞ്ചായത്ത് അംഗം സഞ്ജിത് കൈപ്പാരിശേരിയിലിെൻറ നേതൃത്വത്തിലാണ് ബോധവത്കരണം നടത്തിയത്. പതിനഞ്ചോളം അംഗങ്ങൾ ഉൾപ്പെട്ട 12 സംഘമാണ് ഭവനസന്ദർശനത്തിന് എത്തിയത്. ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധസംഘടന പ്രവർത്തകർ എന്നിവരുൾപ്പെട്ടതായിരുന്നു സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story