Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമധുവി​െൻറ കൊലപാതകം:...

മധുവി​െൻറ കൊലപാതകം: അഗളിയിലെ ആദിവാസികൾ ഭീതിയിലെന്ന്​ പൊലീസ്​

text_fields
bookmark_border
കൊച്ചി: ആദിവാസി യുവാവ് മധു ക്രൂരമർദനമേറ്റ് മരിച്ചതിനെത്തുടർന്ന് അഗളിയിലെ ആദിവാസികൾ അമിതഭീതിയിലും സംഭ്രാന്തിയിലുമാണ് കഴിയുന്നതെന്ന് പൊലീസ് ഹൈകോടതിയിൽ. മധു കൊല്ലപ്പെട്ടശേഷം മേഖലയിൽ ഗുരുതര ക്രമസമാധാനപ്രശ്നം ഉരുത്തിരിഞ്ഞിട്ടുണ്ട്. ആദിവാസികളും അല്ലാത്തവരും തമ്മിെല ശത്രുത വർധിച്ചതായും അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ. സുബ്രഹ്മണ്യൻ ഹൈകോടതിയിൽ നൽകിയ വിശദീകരണപത്രികയിൽ പറയുന്നു. കേസിലെ പ്രതികൾ നൽകിയ ജാമ്യഹരജിയിലാണ് പൊലീസി​െൻറ വിശദീകരണം. ഫെബ്രുവരി 22ന് നടന്ന സംഭവത്തിൽ 16 പ്രതികളാണുള്ളത്. പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രകോപനമില്ലാതെയാണ് മധുവിനുനേരെ ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആറുവർഷം മുമ്പ് വീട് വിട്ട മാനസിക അസ്വാസ്ഥ്യമുള്ള മധു വനത്തിനകത്തെ ഗുഹയിലായിരുന്നു താമസം. പ്രതി ചേർക്കപ്പെട്ടവരിൽ ചിലർ ചേർന്ന് വനത്തിലെത്തിയാണ് മധുവിനെ പിടികൂടി മുക്കാലിയിലെത്തിച്ചത്. നടത്തിക്കൊണ്ടുവരുേമ്പാഴും തുടർന്നും ക്രൂര മർദനത്തിനിരയായിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദനത്തിന് തെളിവുണ്ട്. ദൃക്സാക്ഷികളുടെ മൊഴി, സി.സി ടി.വി ദൃശ്യങ്ങൾ, ഫോൺ പരിശോധന തുടങ്ങിയവയിലൂടെയാണ് പ്രതികളെന്ന് കരുതുന്നവർക്കെതിെര കേസെടുത്ത് മറ്റുള്ളവരെ ഒഴിവാക്കിയത്. ഇതുവരെ 161 സാക്ഷികളിൽനിന്ന് തെളിവെടുത്തു. എട്ടുപേരിൽനിന്ന് 164 പ്രകാരമുള്ള മൊഴികളെടുത്തു. അഞ്ച് വാഹനവും ആറ് മൊബൈൽ േഫാണും മധുവിനെ അടിക്കാൻ ഉപയോഗിച്ച വടിയും പിടിച്ചെടുത്തിട്ടുണ്ട്. തെളിവുകൾ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. ദൃക്സാക്ഷികളുടെ 164 പ്രകാരമുള്ള മൊഴിയെടുക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. സാധനങ്ങൾ മോഷ്ടിെച്ചന്നത് ഒരാളെ മർദിച്ചുകൊന്നതിന് ന്യായീകരണമല്ല. പരിഷ്കൃത സമൂഹത്തി​െൻറ ഭാഗത്തുനിന്നുണ്ടായ കൃത്യം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കേസിലെ സാക്ഷികളിലേറെയും പ്രതികളുടെ താമസ സ്ഥലത്തുതന്നെ ഉള്ളവരാണ്. ചില സാക്ഷികൾ പ്രതികളുടെ ബന്ധുക്കളുമാണ്. അതിനാൽ, ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. നിലവിലെ അവസ്ഥയിൽ പ്രതികളുടെ ജീവനും ഭീഷണിയുണ്ട്. ഇൗ സാഹചര്യത്തിൽ കേസി​െൻറ ഗൗരവവും മറ്റും പരിഗണിച്ച് ജാമ്യഹരജികൾ തള്ളണമെന്ന് പൊലീസ് വിശദീകരണത്തിൽ ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച കോടതി ഹരജി വീണ്ടും ഇൗ മാസം 30ന് പരിഗണിക്കാൻ മാറ്റി. ചില നടപടിക്രമങ്ങൾകൂടി പൂർത്തീകരിക്കാൻ സമയം അനുവദിച്ചാണ് ഹരജി മാറ്റിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story