Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 11:08 AM IST Updated On
date_range 25 May 2018 11:08 AM ISTപാതി പണിയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഒതുങ്ങി; ആരോഗ്യരംഗത്ത് വെല്ലുവിളി
text_fieldsbookmark_border
ആലപ്പുഴ: വിവിധ വൈറസുകളുടെ നിർണയത്തിന് പ്രധാന കേന്ദ്രമാകേണ്ട ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിെൻറ നിർമാണം പൂർത്തിയാകാത്തത് സംസ്ഥാനത്തെ ആരോഗ്യരംഗത്ത് വെല്ലുവിളി. 1999ലാണ് ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ യോജിച്ച് തീരുമാനിച്ചത്. ഇതിന് വൈറോളജി വിദഗ്ൻ ഡോ. ജേക്കബ് ജോണിനെ വിദഗ്ധോപദേഷ്ടാവായി നിയമിച്ചു. 2016 ജൂൺ 15ന് കെട്ടിട നിർമാണത്തിന് കല്ലിട്ടു. എന്നാൽ, പണി പൂർത്തിയാക്കാൻ മാറിവന്ന ഭരണകർത്താക്കൾക്ക് കഴിഞ്ഞില്ല. ഇൻസ്റ്റിറ്റ്യൂട്ടിെൻറ നിർമാണത്തിന് അനുവദിച്ച 20 കോടിയിൽ 10 കോടി മാത്രമാണ് കിട്ടിയത്. ഫണ്ട് വിതരണം നിലച്ചതോടെ നിർമാണം പൂർണമായും നിലച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിെൻറ കോട്ടയം ഡിവിഷെൻറ മേൽനോട്ടത്തിൽ നടത്തിയ നിർമാണം കഴിഞ്ഞ ജൂണിൽ പൂർത്തിയാക്കാനായിരുന്നു കൊച്ചിയിലെ സ്വകാര്യ ഏജൻസിയുമായി ഉണ്ടാക്കിയ ധാരണ. മൂന്ന് നിലയോടെ പണിതുയർത്തുന്ന കെട്ടിടം ഇന്ന് നാശത്തിെൻറ വക്കിലാണ്. സാമൂഹികവിരുദ്ധരുടെ താവളമായി ഇവിടം മാറി. 50 ശതമാനം നിർമാണം മാത്രമാണ് നടന്നത്. ഫലത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപേക്ഷിച്ച മട്ടായി. ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആൻഡ് ഇൻഫക്ഷൻ ഡിസീസസ് എന്ന പേരിൽ പ്രാദേശികകേന്ദ്രം തുടങ്ങിയെങ്കിലും അതും നാഥനില്ലാതെ എട്ടുവർഷമായി പൂട്ടിക്കിടക്കുന്നു. നാല് ലാബ് ടെക്നീഷ്യനടക്കം ആറ് ജീവനക്കാർ ഇവിടെ ഉണ്ടെങ്കിലും പരിശോധന നടക്കുന്നില്ല. ഒരുകാലത്ത് 5000 രക്തസാമ്പിളുകൾ പരിശോധിച്ചിരുന്ന ഇവിടം പ്രവർത്തന പരിമിതി കാരണം സർക്കാറും ഉപേക്ഷിച്ചു. 2009ൽ ആലപ്പുഴ മെഡിക്കൽ കോളജിന് സ്ഥാപനം കൈമാറാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചെങ്കിലും അതും നടന്നില്ല. പിന്നീട് 2014ൽ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിക്ക് നൽകാൻ സർക്കാർ സ്വീകരിച്ച നടപടിയും വിഫലമായി. നാടെങ്ങും വൈറസ് രോഗഭീഷണിയും മരണവും സംഭവിച്ചിട്ടും ദേശീയ മാനദണ്ഡങ്ങൾ പാലിച്ചുള്ള ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്വപ്നമായി മാത്രം അവേശഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story