Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 10:59 AM IST Updated On
date_range 25 May 2018 10:59 AM ISTമത്സ്യ വിപണന കേന്ദ്രം കാടുകയറി
text_fieldsbookmark_border
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര ആധുനിക മത്സ്യവിപണന കേന്ദ്രം കാടുകയറി നശിക്കുന്നു. ഏഴുവർഷം മുമ്പ് 1.75 കോടി രൂപ മുടക്കിയാണ് മത്സ്യവിപണന കേന്ദ്രത്തിനായി കെട്ടിടം നിർമിച്ചത്. സംസ്ഥാന തീരദേശ വികസന കോർപറേഷനും നാഷനൽ ഫിഷറീസ് ഡെവലപ്പ്മെൻറ് ബോർഡും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. കച്ചവടക്കാരും മൊത്ത മത്സ്യവ്യാപാരികളും ശേഖരിക്കുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള വലിയ ഫ്രീസറുകൾ, ഐസ് പ്ലാൻറ്, തൊഴിലാളികൾക്ക് വിശ്രമമുറികൾ, ആധുനിക മാലിന്യ സംസ്കരണ യൂനിറ്റ്, ശൗചാലയങ്ങൾ, വാഹന പാർക്കിങ് സൗകര്യങ്ങൾ എന്നിവ സജ്ജമാക്കി. എന്നാൽ, നിർമാണം പൂർത്തീകരിച്ചെങ്കിലും കെട്ടിടം പ്രവർത്തനസജ്ജമാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചത് വീടിന് സമീപമാണെന്ന് കാട്ടി അയൽവാസി പരാതി കൊടുത്തതോടെ വിപണന കേന്ദ്രത്തിെൻറ പ്രവർത്തനം തുടങ്ങാൻ കഴിയാതെ പോകുകയായിരുന്നു. മഴ തുടങ്ങിയതിനാൽ കെട്ടിടത്തിെൻറ പരിസരത്ത് മലിനജലം കെട്ടിക്കിടക്കുകയാണ്. സമീപ പ്രദേശങ്ങൾ തെരുവുനായ്ക്കളുടെ ആവാസകേന്ദ്രമായി മാറി. കാൽനടയാത്രക്കാർക്ക് ഇതുവഴി കടന്നുപോകാനാവാത്ത സ്ഥിതിയാണ്. നാട്ടുകാർക്ക് ഏറെ പ്രയോജനം കിട്ടുന്ന മത്സ്യവിപണന കേന്ദ്രം തുറന്നുപ്രവർത്തിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകണമെന്നാണ് ആദിക്കാട്ടുകുളങ്ങരക്കാരുടെ ആവശ്യം. ഇപ്റ്റ പ്ലാറ്റിനം ജൂബിലി ആഘോഷം മണ്ണഞ്ചേരി: ഇന്ത്യയുടെ ഗ്രാമാന്തരങ്ങളിൽ രൂപപ്പെട്ട നാടൻ കലാരൂപങ്ങൾക്ക് പ്രചാരം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ഇപ്റ്റ പ്ലാറ്റിനം ജൂബിലി നിറവിൽ. സംസ്ഥാനതല വാർഷികാഘോഷം വെള്ളിയാഴ്ച തുമ്പോളിയിൽ നടക്കും. എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായി നൃത്താവതരണം, നാടകം, സുവനീർ പ്രകാശനം, ഭാരതോത്സവം എന്നിവയുണ്ടാകും. വൈകുന്നേരം നാലിന് പരിപാടികൾ ആരംഭിക്കും. ആറിന് പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇപ്റ്റയുടെ സുവനീർ പ്രകാശനവും കാനം നിർവഹിക്കും. ഇപ്റ്റ ദേശീയ വൈസ് പ്രസിഡൻറ് ടി.വി. ബാലൻ അധ്യക്ഷത വഹിക്കും. സംവിധായകൻ വിനയൻ മുഖ്യാതിഥിയാകും. പി.കെ. മേദിനി, എ. ശിവരാജൻ, പി.വി. സത്യനേശൻ എന്നിവർ പങ്കെടുക്കും. ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ആലപ്പുഴ: നഗരസഭയിലെ 2018-19 വർഷത്തെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കലും അക്ഷയകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബങ്ങൾക്ക് പുതിയ സ്മാർട്ട് കാർഡിനുള്ള ഫോട്ടോയെടുപ്പും 26, 27 തീയതികളിൽ നടക്കും. പവർഹൗസ് വാർഡിലെ സുഗതൻ മെമ്മോറിയൽ ഹാൾ, അവലൂക്കുന്ന് വാർഡ് സി.ഡി.എസ് ഒാഫിസ്, തിരുവമ്പാടി യു.പി സ്കൂൾ, വലിയകുളം ടി.എം.എ ഒാഡിറ്റോറിയം എന്നിവിടങ്ങളിലാണ് ഫോേട്ടായെടുപ്പ്. നഗരസഭ പരിധിയിൽ ഇതുവരെ കാർഡ് പുതുക്കാത്തവർക്ക് ഇൗ അവസരം പ്രയോജനപ്പെടുത്താം. ഫോൺ: 9207910552.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story