Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 10:59 AM IST Updated On
date_range 25 May 2018 10:59 AM ISTനഗരത്തിരക്കിൽ മന്ത്രിക്ക് ഒാേട്ടാ, ബസ് യാത്ര
text_fieldsbookmark_border
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി ഓട്ടോ പിടിച്ചയാളെ പെട്ടെന്ന് ആളുകൾ ശ്രദ്ധിച്ചു. ആരാണെന്ന് വ്യക്തമാകാൻ ഒരുവട്ടം കൂടി നോക്കിയപ്പോൾ പുഞ്ചിരിയോടെ കൈവീശിയ അദ്ദേഹത്തെ അവർ തിരിച്ചറിഞ്ഞു; ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. വ്യാഴാഴ്ച രാവിലെയാണ് സാധാരണക്കാരെൻറ വാഹനത്തിൽ മന്ത്രി നഗരത്തിരക്കിലേക്ക് ഇറങ്ങിയത്. പിന്നീടുള്ള യാത്ര സ്വകാര്യ ബസിലും. പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായായിരുന്നു മന്ത്രി ഓട്ടോ, ബസ് യാത്ര. തിരുവനന്തപുരത്തുനിന്ന് ജനശതാബ്ദി എക്സ്പ്രസിലാണ് രാവിലെ 9.45 ന് ശശീന്ദ്രൻ എത്തിയത്. സ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ വന്നിറങ്ങിയ മന്ത്രി ഓവർ ബ്രിഡ്ജ് വഴി ആറാമത്തെ പ്ലാറ്റ്ഫോമിലെത്തി പുറത്തിറങ്ങി ഓട്ടോയിൽ കയറി. ഓട്ടോ ഡ്രൈവർ സുബ്രുവിനോട് വിശേഷങ്ങൾ തിരക്കാനും അദ്ദേഹം മറന്നില്ല. കര്‍ഷക റോഡിലൂടെ കയറി കരിത്തല റോഡിലൂടെ തിരിഞ്ഞ് പനമ്പിള്ളി നഗര്‍ ജങ്ഷനിലേക്ക് മന്ത്രി എത്തിയപ്പോഴേക്കും ഒപ്പമുണ്ടായിരുന്നവർ മറ്റ് രണ്ട് ഒാേട്ടാകളിലായി എത്തി. യാത്രക്കൂലി നൽകിയെങ്കിലും വാങ്ങാൻ ഡ്രൈവർ തയാറായില്ല. ഒടുവിൽ മന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങി പണം വാങ്ങി. അപ്പോൾ സമയം 9.50. ബസ് വന്നതും കൈകാണിച്ച് അകത്തേക്ക് കയറി. അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് ജീവനക്കാരും യാത്രക്കാരും അമ്പരന്നു. ആളുകളോട് സുഖവിവരങ്ങൾ അന്വേഷിച്ച് സീറ്റിൽ ഇരുന്നു. തുടർന്ന് തിരക്കിനിടയിലൂടെ യാത്ര. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും എല്ലാവരും പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി ഗതാഗതക്കുരുക്കും പ്രശ്നങ്ങളും ഒഴിവാക്കാൻ ശ്രമിക്കണമെന്ന് മന്ത്രി നിർദേശിച്ചു. തുടർന്ന് കെ.എം.ആർ.എല്ലിെൻറ കൊച്ചി വൺ കാർഡ് ബസുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന ചടങ്ങിെൻറ ഉദ്ഘാടനവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story