Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 10:56 AM IST Updated On
date_range 25 May 2018 10:56 AM ISTകേരള വിശ്വകർമ സഭയും മഹാസഭയും എൽ.ഡി.എഫിനെ പിന്തുണക്കും
text_fieldsbookmark_border
ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകാൻ കേരള വിശ്വകർമസഭ സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചതായി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള വിശ്വകർമ സഭ എൽ.ഡി.എഫ് മുന്നണിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വിശ്വകർമജരുടെ ആവശ്യങ്ങൾ മുന്നണി അംഗീകരിക്കുകയും പ്രകടനപത്രികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ടി.എം. പദ്മനാഭൻ, ട്രഷറർ വി.എസ്. ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ടി.കെ. സോമശേഖരൻ, പി. രഘുനാഥ്, കെ. ശിവശങ്കരൻ, എസ്. സന്തോഷ് എന്നിവർ പെങ്കടുത്തു. എൽ.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണക്കാൻ അഖില കേരള വിശ്വകർമ മഹാസഭ സംസ്ഥാന ബോർഡ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു. അവഗണിക്കപ്പെട്ടുകിടക്കുന്ന സഭയുടെ അവശതകളും ആവലാതികളും പരിഹരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയെൻറ ഉറപ്പിനെത്തുടർന്നാണ് തീരുമാനം. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് പി.ആർ. ദേവദാസ്, ട്രഷറർ വി. രാജപ്പൻ, ജനറൽ സെക്രട്ടറി പി. വാമദേവൻ, വി. രാജഗോപാൽ, പി.കെ. തമ്പി, സരസ്വതിയമ്മാൾ, സുജാത മോഹൻ, പി.കെ. സുശീലൻ, രതീഷ് കുമാർ, ഹരിക്കുട്ടൻ, എൻ. ശിവദാസൻ ആചാരി എന്നിവർ പെങ്കടുത്തു. മാണി കൃഷിക്കാർക്ക് എന്ത് നൽകി -ആർ. ബാലകൃഷ്ണപിള്ള ചെങ്ങന്നൂർ: ഇതുവരെ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്തവരുടെ വോട്ടുകൂടി നേടി ചെങ്ങന്നൂരിൽ സജി ചെറിയാൻ വിജയിക്കുമെന്ന് കേരള കോൺഗ്രസ് -ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ചെങ്ങന്നൂരിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിയുടെ പിന്തുണ യു.ഡി.എഫിന് നൽകിയതോടെ അഴിമതി വിരുദ്ധരായ നല്ലൊരു ശതമാനം വോട്ടുകൂടി എൽ.ഡി.എഫ് ഉറപ്പിച്ചിരിക്കുകയാണ്. യു.ഡി.എഫിൽ കോൺഗ്രസല്ലാതെ വേറെ വോട്ട് പങ്കാളിത്തമുള്ള പാർട്ടികളൊന്നും ചെങ്ങന്നൂരിൽ ഇല്ല. കൃഷിക്കാർക്ക് വേണ്ടി സർക്കാർ ഒന്നുംചെയ്യുന്നില്ലെന്ന് പറയുന്ന കെ.എം. മാണി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചതിൽ കൃഷിക്കാർക്ക് എന്തെല്ലാം നൽകിയെന്ന് ആലോചിക്കണം. എൻ.എസ്.എസ് സമദൂര നിലപാട് പറഞ്ഞതിനൊപ്പം ശരിദൂരം കൂടി പറഞ്ഞിട്ടുണ്ട്. അത് തെരഞ്ഞെടുപ്പിൽ നടപ്പാക്കും. സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് തെൻറ കണക്കുകൂട്ടലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story