Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 11:08 AM IST Updated On
date_range 24 May 2018 11:08 AM ISTമുന്നറിയിപ്പ് മറികടന്ന് സഞ്ചാരികൾ കടലിൽ ഇറങ്ങുന്നു ലൈഫ്ഗാർഡുകൾ ആശങ്കയിൽ
text_fieldsbookmark_border
ആലപ്പുഴ: കടപ്പുറത്ത് എത്തുന്ന സഞ്ചാരികൾ അപകടത്തിൽപെടുന്നത് പതിവാകുന്നതോെട ലൈഫ് ഗാർഡുകൾ ആശങ്കയിൽ. ഈ മാസം രണ്ട് സംഭവമാണ് ഉണ്ടായത്. ലൈഫ് ഗാർഡുമാരുടെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവായത്. കടൽ പ്രക്ഷുബ്്ധമാകുമ്പോൾ ഇറങ്ങരുതെന്ന മുന്നറിയിപ്പ് നൽകുമെങ്കിലും അതൊന്നും വകവെക്കാതെ ഇറങ്ങുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് ലൈഫ്ഗാർഡുകൾ പറയുന്നു. വിശാല കടപ്പുറമായതിനാൽ ആളുകൾ എങ്ങോട്ടൊക്കെ പോകുമെന്ന കാര്യത്തിൽ ലൈഫ്ഗാർഡുകൾ ആശങ്കയിലാണ്. ഇവരെ നിയന്ത്രിക്കാൻ പറ്റിയ അംഗബലം ഇല്ലാത്തത് വലിയൊരു കുറവാണ്. ഷിഫ്റ്റ് സമ്പ്രദായ പ്രകാരം രാവിലെ മുതൽ വൈകീട്ടുവരെ അഞ്ചേപേര് വീതമാണ് ഡ്യൂട്ടി ചെയ്യുന്നത്. ടൂറിസം വകുപ്പിെൻറ മേൽനോട്ടത്തിൽ ജോലിക്കെടുത്ത ഇവർക്ക് അത്യാധുനിക ജീവൻരക്ഷ ഉപകരണങ്ങളും ഇല്ല. പലപ്പോഴും വലിയ തിരമാലകളെപോലും നേരിട്ട് രക്ഷാപ്രവർത്തനം നടത്തേണ്ട ഗതികേടിലാണ്. പരിശീലനം നേടിയവരെ ലൈഫ് ഗാർഡുമാരായി നിയമിക്കാത്തതിെൻറ പോരായ്മയും പലപ്പോഴും അനുഭവപ്പെടുന്നുണ്ട്. അതേസമയം, ആളുകളുടെ പോരായ്മ സംബന്ധിച്ച് വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് ഡി.ടി.പി.സി അധികൃതർ പറഞ്ഞു. ദലിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നത് -എം.പി ആലപ്പുഴ: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് തല്ലിച്ചതച്ചുകൊന്ന സംഭവം രാജ്യത്തെയാകെ ഞെട്ടിപ്പിക്കുന്നതാണന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഫാക്ടറി ഉടമയുടെ നിര്‍ദേശപ്രകാരമാണ് ജീവനക്കാര്‍ ദലിത് യുവാവിനെ മര്‍ദിച്ചുകൊന്നത്. യുവാവിെൻറ ഭാര്യ ഗുരുതര മര്‍ദനം ഏറ്റ് ആശുപത്രിയിലാണ്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിതര്‍ക്ക് സുരക്ഷിതത്വമില്ല എന്നതിെൻറ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സംഭവം. ബി.ജെ.പിയുെടയും സംഘ്പരിവാര്‍ സംഘടനകളുെടയും മൗനാനുവാദത്തോടുകൂടിയാണ് ഇത്തരം അതിക്രമങ്ങള്‍ രാജ്യത്ത് നടക്കുന്നത്. ആര്‍.എസ്.എസ്, സംഘ്പരിവാര്‍ സംഘടനകളുടെ അടിമയായി കഴിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വര്‍ഗീയ -ഫാഷിസ്റ്റ് ശക്തികളില്‍നിന്ന് ദലിതരെ രക്ഷിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം തുറവൂർ: കാലടി സംസ്കൃത സർവകലാശാലയുടെ തുറവൂർ പ്രാദേശികകേന്ദ്രത്തിൽ 2018-19 അധ്യയനവർഷത്തിേലക്ക് ബിരുദ േപ്രാഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത സാഹിത്യം വിഷയത്തിൽ ചോയ്സ്ബേസ്ഡ് െക്രഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിലാണ് കോഴ്സുകൾ നടത്തുക. താൽപര്യമുള്ള വിദ്യാർഥികൾ സർവകലാശാല വെബ്സൈറ്റുവഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഓൺലൈൻവഴി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 11. ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് കോപ്പിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ലഭിക്കേണ്ട അവസാന തീയതി ജൂൺ 18. ഫോൺ: 0478 2562042.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story