Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 11:05 AM IST Updated On
date_range 24 May 2018 11:05 AM ISTശ്രീജിത്തിെൻറ കസ്റ്റഡി മരണം: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട കേസിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാനാണ് നിർദേശം. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിെൻറ ഭാര്യ അഖില നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും ജൂൺ അഞ്ചിന് പരിഗണിക്കും. കോടതിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ സമ്മതിക്കില്ലെന്ന് ചൊവ്വാഴ്ച ഹരജി പരിഗണിക്കവേ കോടതി വാക്കാല്‍ പറഞ്ഞു. ഹരജിയിൽ കക്ഷി ചേരാൻ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ നിരന്തരം വാദിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒരാള്‍ക്ക് കേസില്‍ ഇടപെടാന്‍ അവസരം നല്‍കണമോയെന്ന കാര്യമാണിത്. രാഷ്ട്രീയക്കാരനായതുകൊണ്ട് കേസില്‍ ഇടപെടാന്‍ ഒരാള്‍ക്ക് അയോഗ്യതയില്ല. പേക്ഷ, കോടതിയെ രാഷ്ട്രീയ നേട്ടത്തിനുള്ള വേദിയായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ പ്രതിയായ വരാപ്പുഴ മുൻ എസ്.ഐ ദീപക്കിെൻറ ജാമ്യഹരജിയും കോടതി പരിഗണിച്ചു. ശ്രീജിത്തിനെ മർദിച്ചതിലും മരണത്തിലും പങ്കില്ലെന്നും സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ദീപക് ജാമ്യ ഹരജി നൽകിയത്. ഏപ്രിൽ 24 മുതൽ ദീപക് റിമാൻഡിലാണ്. എന്നാൽ, ശ്രീജിത്ത് ഉൾപ്പെടെ പ്രതികളെ ദീപക്ക് മർദിച്ചതായി കൂടെ കസ്റ്റഡിയിലുണ്ടായിരുന്നവരടക്കം എട്ടുപേർ മൊഴി നൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്ന് കേസ് ഡയറിയും ബന്ധപ്പെട്ട രേഖകളും ഹാജരാക്കാൻ നിർദേശിച്ച കോടതി ജാമ്യഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story