Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:33 AM GMT Updated On
date_range 6 Sep 2021 7:12 AM GMTനിപ വൈറസ്: ജനങ്ങൾക്ക് ആശങ്ക വേണ്ട
text_fieldsbookmark_border
വണ്ടാനം: നിപ വൈറസ് ബാധ ജില്ലയിൽ കണ്ടെത്തിയിട്ടിെല്ലന്നും ഇതുമായി ബന്ധപ്പെട്ട് ജനം ആശങ്കപ്പെടേണ്ടതിെല്ലന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചേർന്ന ഡോക്ടർമാരുടെ അവലോകനയോഗം വിലയിരുത്തി. നിപ വൈറസ് ബാധയുണ്ടായാൽ രോഗികൾക്ക് മതിയായ ചികിത്സയും പരിചരണവും ലഭ്യമാക്കുന്നതിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മുഴുവൻ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ പറഞ്ഞു. 10 കിടക്ക സൗകര്യങ്ങളുള്ള ഐെസാലേഷൻ വാർഡ് നിലവിൽ പ്രവർത്തനസജ്ജമാണ്. മൾട്ടി ഡിസിപ്ലിനറി ഐ.സി.യു.വിലും രണ്ട് ഐെസാലേഷൻ മുറികളുണ്ട്. രോഗബാധിതർക്ക് നിലവിൽ നൽകുന്ന ഫലപ്രദമായ റിബാവറിൻ എന്ന മരുന്ന് അടിയന്തരമായി എത്തിച്ച് ആശുപത്രിയിൽ സൂക്ഷിക്കും. ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവർക്കായി എൻ -95 മാസ്ക്, നിപ വൈറസ് ബാധിതർക്കുള്ള മാസ്ക്, ഗ്ലൗസ് എന്നിവയുൾപ്പടെയുള്ള സുരക്ഷ ഉപകരണങ്ങളും അടിയന്തരമായി ആശുപത്രിയിൽ എത്തിക്കും. മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകരുടെ എണ്ണം കർശനമായി നിയന്ത്രിക്കണമെന്നും യോഗം വിലയിരുത്തി. സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്, ആർ.എം.ഒ ഡോ. നോനാം ചെല്ലപ്പൻ, മൈക്രോ ബയോളജി വിഭാഗം പ്രഫസർ ഡോ. ജയലക്ഷ്മി, മെഡിസിൻ, ന്യൂറോ മെഡിസിൻ മേധാവികളായ ഡോ. ഉണ്ണികൃഷ്ണൻ കർത്ത, ഡോ. സി.വി. ഷാജി, നോഡൽ ഓഫിസർ ഡോ. പി.കെ. സുമ, പൾമനറി മെഡിസിൻ അസോസിയേറ്റ് പ്രഫസർ ഡോ. പി.എസ്. ഷാജഹാൻ, നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴ ഇൻ ചാർജ് ഓഫിസർ ഡോ. അനുകുമാർ, ഗൈനക് വിഭാഗം പ്രഫസർ ഡോ. ലളിതാംബിക തുടങ്ങിയവർ പങ്കെടുത്തു.
Next Story