Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളത്തെ...

കേരളത്തെ കൊലപാതകങ്ങളുടെ നാടാക്കി ^ബി.ജെ.പി

text_fields
bookmark_border
കേരളത്തെ കൊലപാതകങ്ങളുടെ നാടാക്കി -ബി.ജെ.പി കേരളത്തെ കൊലപാതകങ്ങളുടെ നാടാക്കി -ബി.ജെ.പി ചെങ്ങന്നൂര്‍: കേരളത്തെ പിണറായി സര്‍ക്കാറി​െൻറ ഭരണത്തില്‍ കൊലപാതകത്തി​െൻറയും പീഡനത്തി​െൻറയും നാടാക്കി മാറ്റിയെന്ന് നളിന്‍കുമാര്‍ കട്ടീല്‍ എം.പി. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ നടന്ന കുടുംബയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരില്‍ ബി.ജെ.പി ജയിക്കേണ്ടത് കേരളത്തി​െൻറയാകെ ആവശ്യമാണ്. രാഷ്ട്രത്തി​െൻറ മുന്നേറ്റത്തോടൊപ്പം കേരളവും മുന്നേറണമെങ്കില്‍ ഇത് അനിവാര്യമാണ്. പെണ്ണുക്കരയിൽ നടന്ന കുടുംബയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ സംസാരിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവരും മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പെങ്കടുത്തു. ആം ആദ്മി പാർട്ടി പ്രകടന പത്രിക പുറത്തിറക്കി ചെങ്ങന്നൂർ: ജനങ്ങളുടെ അവകാശങ്ങൾ എ​െൻറ കടമയാണ് എന്ന പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി പ്രകടന പത്രിക പുറത്തിറക്കി. ചടങ്ങിൽ സി.ആർ. നീലകണ്ഠൻ, സ്ഥാനാർഥി രാജീവ് പള്ളത്ത്, പദ്മനാഭൻ ഭാസ്കരൻ, വേണു, സൂസൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story