Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 10:59 AM IST Updated On
date_range 24 May 2018 10:59 AM ISTkill the story in ekg chn4 പാത്രിയാർക്കീസ് ബാവക്ക് ഉൗഷ്മള വരവേൽപ്
text_fieldsbookmark_border
നെടുമ്പാശ്ശേരി: ആകമാന സുറിയാനി സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവക്ക് ഉൗഷ്മള വരവേൽപ്. ഇന്ത്യയിൽ രണ്ടാം ശ്ലൈഹിക സന്ദർശനത്തിന് രാവിലെ ഒമ്പതിന് എമിറേറ്റ്സ് എയർലൈൻസിെൻറ ഇ.കെ 530 വിമാനത്തിൽ ദുബൈ വഴി എത്തിയ ബാവയെ ബസേലിയോസ് തോമസ് പ്രഥമൻ ബാവയും സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും മറ്റ് മെത്രാപ്പോലീത്തമാരും ചേർന്ന് സ്വീകരിച്ചു. അന്ത്യോഖ്യ-മലങ്കര ബന്ധം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് വിശ്വാസികൾ ബാവയെ എതിരേറ്റു. ടെർമിനലിൽനിന്ന് പുറത്തിറങ്ങി വാഹനത്തിൽ കയറുംമുമ്പ് ബാവ വിശ്വാസികളെ ശ്ലീബ വീശി ആശീർവദിച്ചു. യു.ഡി.എഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, പി.പി. തങ്കച്ചൻ, ബെന്നി ബഹനാൻ, ടി.യു. കുരുവിള, എം.എൽ.എമാരായ അൻവർ സാദത്ത്്, വി.പി. സജീന്ദ്രൻ, അനൂപ് ജേക്കബ്, സഭ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭ സെക്രട്ടറി ജോർജ് മാത്യു തെക്കേതലക്കൽ തുടങ്ങിയവരും ബാവയെ സ്വീകരിക്കാൻ എത്തിയിരുന്നു. ബുധനാഴ്ച രാവിലെ എട്ടിന് ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്ന ബാവ 12ന് മുഖ്യമന്ത്രിക്കൊപ്പം മഞ്ഞനിക്കരയിലെ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവയുടെ കബറിടം സന്ദർശിക്കും. വൈകീട്ട് ആറിന് പുത്തൻകുരിശ് സെൻറ് അത്തനേഷ്യസ് കത്തീഡ്രലിൽ കുർബാന അർപ്പിക്കും. തുടർന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യും. രാത്രി ഒമ്പതിന് മലേക്കുരിശ് ദയറായിൽ ബസേലിയോസ് പൗലോസ് രണ്ടാമൻ ബാവയുടെ കബറിടം സന്ദർശിക്കും. 24ന് രാവിലെ 5.30ന് ഡൽഹിക്ക് പുറപ്പെടുന്ന ബാവ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ കാണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story