Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:11 AM GMT Updated On
date_range 24 May 2018 5:11 AM GMT'രാമസങ്കല്‍പം കേരളത്തില്‍' സെമിനാറിന് നാളെ തുടക്കം
text_fieldsbookmark_border
കൊച്ചി: ഭാരതീയ സാഹിത്യപ്രതിഷ്ഠാന്‍ കൊച്ചിയും കൊച്ചി സര്‍വകലാശാല ഹിന്ദി വകുപ്പും ചേര്‍ന്ന് 'രാമസങ്കല്‍പം കേരളത്തില്‍' വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന സെമിനാറിന് വ്യാഴാഴ്ച കൊച്ചി സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒമ്പതിന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ഡോ. പി.ജി. ശങ്കരന്‍ അധ്യക്ഷതവഹിക്കും. സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. സെമിനാറില്‍ സാഹിത്യം, സംഗീതം, നൃത്തം, നാടോടി കലകൾ, കൂടിയാട്ടം, കഥകളി, തുള്ളല്‍, ചിത്രകല തുടങ്ങിയ മേഖലകളിലെ രാമ സങ്കല്‍പത്തെക്കുറിച്ചുള്ള ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സെമിനാര്‍ ദിവസങ്ങളില്‍ മാര്‍ഗി മധു ചാക്യാര്‍ അവതരിപ്പിക്കുന്ന കൂടിയാട്ടം, വിശ്വനാഥ പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, തൃക്കരിപ്പൂര്‍ ഫോക്ലാൻഡ് അവതരിപ്പിക്കുന്ന പൂരക്കളി, അയോധ്യശോധ് സംസ്ഥാന്‍ അവതരിപ്പിക്കുന്ന രാമലീല എന്നിവ അരങ്ങേറും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. മോഹൻ, ഡോ. രാജന്‍, ഡോ. ദീപക്, ഡോ. ശ്യാം കുമാര്‍, ഡോ. കെ. വനജ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. വൈറ്റിലയിലെ ഗതാഗതക്കുരുക്ക്: മെഗാ ബൈപാസ് നിര്‍മിക്കണം കൊച്ചി: വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അങ്കമാലി-ചെമ്പറക്കി-അരൂര്‍ മെഗാ ബൈപാസ് നിര്‍മിക്കണമെന്ന് ജനതാദള്‍ (എൻ) ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാത വരുന്നതോടെ ദൂരം പകുതിയായി കുറയുമെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ ഹാജി മൊയ്തീൻ, ദേശീയ സെക്രട്ടറി സുരേന്ദ്ര സിങ് സേഫി, ജില്ല പ്രസിഡൻറ് ലത്തീഫ് തൃക്കാക്കര എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story