Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:03 AM IST Updated On
date_range 23 May 2018 11:03 AM ISTഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഓഫിസിനുനേരെ ആക്രമണം
text_fieldsbookmark_border
ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹൗസ്ബോട്ട് ഓണേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവിസ് നിർത്തിവെച്ചുകൊണ്ടുള്ള സമരം ജില്ലയിൽ ശക്തം. 1200 ഹൗസ്ബോട്ടുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഇതിനിടെ തിങ്കളാഴ്ച പുലർച്ച 2.30ഓടെ കോഓഡിനേഷൻ കമ്മിറ്റിയിൽ പ്രധാന അംഗമായ ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷെൻറ പുന്നമടയിലെ ഓഫിസ് അജ്ഞാതർ ആക്രമിച്ചു. സംഭവത്തിൽ ഓഫിസിെൻറ ചില്ലുകൾ തകർന്നു. ഫർണിച്ചറുകൾക്കും കേട് വരുത്തി. 15,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതേതുടർന്ന് വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. അസോസിയേഷൻ പ്രസിഡൻറ് ജോസുകുട്ടി ജോസഫിെൻറ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രാവിലെ ഓഫിസിലെത്തി പരിശോധിച്ചു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷൻ തീരുമാനിച്ച കൂലി തൊഴിലാളികൾക്ക് നൽകാത്തതിെൻറ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കോഓഡിനേഷൻ കമ്മിറ്റി ആരോപിക്കുന്നത്. ഓഫിസ് ആക്രമണവും കൂടിയായതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് ഹൗസ്ബോട്ട് ഓണേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. പുന്നമടയിൽനിന്നും ആലപ്പുഴ നഗരചത്വരത്തിലേക്ക് ഉടമകൾ പ്രകടനവും നടത്തി. കൂടാതെ കായലിലും ബോട്ടിൽ സഞ്ചരിച്ച് പ്രതിഷേധ സമരവും അരങ്ങേറി. സമരത്തിൽ 340 ഉടമകൾ പങ്കെടുത്തു. തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകളിൽ സ്ഥിരമായി കരാർ രൂപവത്കരിക്കുക, കുത്തക ഹൗസ്ബോട്ട് ഉടമകളുടെ സംഘടനകളെ നിയന്ത്രിക്കുക എന്നീആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ചെയ്യുന്നത് ആരോപണങ്ങൾ നിഷേധിച്ച് ഫെഡറേഷൻ ആലപ്പുഴ: കേരള ഹൗസ്ബോട്ട് ഓണേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ ആരോപണങ്ങൾ നിഷേധിച്ച് കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷൻ രംഗത്തെത്തി. ഓഫിസ് ആക്രമണവുമായി ഫെഡറേഷന് യാതൊരു ബന്ധവുമില്ലെന്ന് ജനറൽ സെക്രട്ടറി ജിബിൻ ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു. തങ്ങളുടെ തൊഴിലാളികൾക്ക് നിശ്ചയിച്ച കൂലി നൽകാൻ ആരെയും നിർബന്ധിച്ചിട്ടില്ല. സമരത്തിന് സഹകരിച്ചില്ലെങ്കിൽ ബോട്ടുകൾ തടയുമെന്ന് ഭീഷണിപ്പെടുത്തിയതായി ജിബിൻ ജോസഫ് ആരോപിച്ചു. ഇതാണ് പൊലീസ് സഹായം തേടാൻ തീരുമാനിച്ചത്. ഫെഡറേഷെൻറ 250 ബോട്ടുകൾ സർവിസ് നടത്തി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രശ്നത്തിൽ ഇടപ്പെട്ടിട്ടും സമരവുമായി മുന്നോട്ട് പോകുന്നത് ടൂറിസം വ്യവസായത്തെ തകർക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story