Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 10:59 AM IST Updated On
date_range 23 May 2018 10:59 AM ISTപശുക്കുട്ടി നായികയായി; സിനിമക്ക് എ സർട്ടിഫിക്കറ്റ്
text_fieldsbookmark_border
കൊച്ചി: പശു നായികയായതിനാൽ സിനിമക്ക് എ സർട്ടിഫിക്കറ്റ് നൽകിയെന്ന് അണിയറ പ്രവർത്തകർ. നന്ദു വരവൂര്‍ സംവിധാനം ചെയ്ത 'പയ്ക്കുട്ടി' എന്ന സിനിമക്കാണ് ഈ ഗതികേട്. സിനിമയുടെ പേര് മാറ്റാനും സെൻസർ ബോർഡിൽനിന്ന് നിർദേശം ലഭിച്ചിരുന്നതായി അവർ പറയുന്നു. പശുക്കുട്ടിയെ ചുറ്റിപ്പറ്റിയുള്ള സിനിമയിൽനിന്ന് 24 ഓളം ഷോട്ടുകൾ വെട്ടിക്കളഞ്ഞു. കുടുംബപ്രേക്ഷകരെ ലക്ഷ്യമിടുന്ന ചിത്രത്തിൽ ഒരു തരത്തിലുള്ള അശ്ലീലമായ രംഗവുമില്ല. കേരളത്തില്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് കുവൈത്തില്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. രണ്ടു മിണ്ടാപ്രാണികള്‍ തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രമേയം. പശുക്കുട്ടിയാണ് നായിക. പ്രദീപ് നളന്ദയാണ് നായക കഥാപാത്രമായ ശംഭുവിനെ അവതരിപ്പിക്കുന്നത്. മേയ് 25 നാണ് സിനിമ തിയറ്ററുകളിലെത്തുന്നത്. സുഭാഷ് രാമനാട്ടുകരയും ബൈജു മാഹിയും ചേര്‍ന്നാണ് നിര്‍മാണം. സംവിധായകന്‍ നന്ദു വരവൂരിേൻറത് തന്നെയാണ് കഥ. നടന്‍ പ്രദീപ് നളന്ദ, കാമറമാന്‍ വിനോദ് വിക്രം, അരുണ്‍ ബാബു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story