Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 5:21 AM GMT Updated On
date_range 23 May 2018 5:21 AM GMTറമദാൻ വിശേഷം
text_fieldsbookmark_border
നോമ്പ് കഞ്ഞി പഴയതും പുതിയതുമായ ധാരാളം രുചിഭേദങ്ങള്‍ നോമ്പുകാലത്ത് നാവിന് വിരുന്നൊരുക്കുമെങ്കിലും പരമ്പരാഗത നോമ്പ കഞ്ഞി അഥവ ജീരകക്കഞ്ഞി തന്നെ എന്നും മുന്നിൽ. കാലമെത്ര കഴിഞ്ഞാലും ഏത് നോമ്പുകാരെൻറയും മനസ്സിൽ ഗതകാല സ്മരണകൾ ഉണർത്തുന്ന പ്രിയ വിഭവം ഇത് തന്നെ. നോമ്പുകാരെൻറ മനസ്സിനും ശരീരത്തിനും ആശ്വാസം നല്‍കുന്നതാണ് നോമ്പ് കഞ്ഞി എന്നത് തെന്നയാണ് അതിന് പിന്നിലുള്ള യാഥാർഥ്യം. ഉണക്കലരി, ചുക്ക്, ഉലുവ, ആശാളി, വെളുത്തുള്ളി, കുരുമുളക്, തേങ്ങ, മല്ലി, മഞ്ഞ ള്‍, നല്ലജീരകം എന്നിവയാണ് ഇതിലെ ചേരുവകള്‍. രുചിയും മണവും കൂട്ടാനായി ഇേതാടൊപ്പം നല്ല നെയ്യില്‍ മൂപ്പിച്ച ചുവന്നുള്ളി മേമ്പൊടിയായി പ്രയോഗിക്കുകയും ചെയ്യുന്നു. പകല്‍ മുഴുവന്‍ നോമ്പെടുത്ത് ക്ഷീണിച്ച വിശ്വാസിക്ക് ദാഹം, ക്ഷീണം, തളര്‍ച്ച, കഫക്കെട്ട്, ദഹനക്കേട് എന്നിവക്ക് ഇൗ വിഭവം കൃത്യമായ ഒരു പരിഹാരമാണ്. റമദാന്‍ മാസങ്ങളിലെ വൈകുന്നേരങ്ങളില്‍ മുസ്ലിം ഭവനങ്ങളില്‍നിന്നും പള്ളികളില്‍നിന്നും ജീരകക്കഞ്ഞിയുടെ നറുമണം പൊങ്ങി പരിസരമാകെ പരക്കുമ്പോള്‍ വിശ്വാസിയുടെ മനസ്സിനും ശരീരത്തിനും ഏറെ ആശ്വാസം നൽകും.അതോടൊപ്പം സ്നേഹത്തിലും നന്മയിലും തയാറാക്കുന്ന ഇൗ വിഭവം പങ്കുവെക്കപ്പെടുന്ന അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും മനസ്സിനുള്ളില്‍ ഒരു സംസ്കാരത്തിെൻറ കൂടി സൗഹൃദമാണ് ഉൗട്ടി ഉറപ്പിക്കുന്നത്. നോമ്പുകാലത്തെ ജീരക കഞ്ഞിക്കായി ഇതര സമുദായത്തിൽപെട്ടവർ കാത്തിരിക്കുന്നുവെന്നത് എത്രമാത്രം സന്തോഷം നൽകുന്ന ഒന്നാണ്. തയാറാക്കിയത്: റോഷ്‌ന കബീര്‍ മാക്കിയില്‍ (അധ്യാപിക, പുന്നപ്ര എന്‍.എസ്.എസ്.യു.പി സ്‌കൂള്‍, ആലപ്പുഴ)
Next Story