Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 5:11 AM GMT Updated On
date_range 23 May 2018 5:11 AM GMTമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്; സൂര്യ പ്രസാദിന് വീടൊരുങ്ങുന്നു
text_fieldsbookmark_border
മണ്ണഞ്ചേരി: മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഫേസ്ബുക്കിൽ കുറിപ്പിട്ടതിെന തുടർന്ന് സൂര്യ പ്രസാദിന് വീടൊരുങ്ങുന്നു. പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ജനകീയ പഠന പിന്തുണ പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിക്കുന്നത്. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് തോണ്ടവേലി ശിവപ്രസാദിെൻറയും പുഷ്പയുടെയും മകളാണ് സൂര്യ പ്രസാദ്. കേൾവിയും സംസാരശേഷിയുമില്ലാത്ത സൂര്യ പഠനത്തിൽ മിടുക്കിയാണ്. പിതാവ് മരിച്ചതിനെ തുടർന്ന് സൂര്യയും അമ്മ പുഷ്പയും പ്ലാസ്റ്റിക് കൊണ്ട് മറച്ച ചായ്പ്പിലാണ് കഴിഞ്ഞിരുന്നത്. പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ജനകീയ പഠന പിന്തുണ പദ്ധതിയുടെ ഭാഗമായി സൂര്യ പ്രസാദിനെ ദത്തെടുത്തിരുന്നു. മിടുക്കിയായ സൂര്യയുടെ കഥയറിഞ്ഞ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് സൂര്യയുടെ വീട് സന്ദർശിച്ചിരുന്നു. ഈ കുട്ടിക്ക് വീട് നിർമിച്ചുനൽകാൻ താൽപര്യമുള്ളവരെ ക്ഷണിച്ച് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. ആസ്ട്രേലിയൻ മലയാളി കൂട്ടായ്മയായ ബെർവിക്ക് അയൽക്കൂട്ടം സഹായവുമായി എത്തി. ജനകീയ പഠന പിന്തുണ പദ്ധതിയിൽ ഉൾപ്പെട്ട കാവുങ്കൽ സ്വദേശികളായ ഗോപികക്കും ഗോപുവിനും വീട് നിർമിച്ച് നൽകിയതും ഇവരാണ്. ബെർവിക്ക് അയൽക്കൂട്ടം ഭാരവാഹികളായ ജോസ് പീറ്ററും ജോർജ് ജേക്കബും ചേർന്ന് വീടിന് തറക്കല്ലിട്ടു. മന്ത്രി ഡോ. തോമസ് ഐസക് പെങ്കടുത്തു. പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് നിർമിച്ച് നൽകുന്ന മൂന്നാമത്തെ വീടാണിതെന്ന് രക്ഷാധികാരി ആർ. റിയാസ് പറഞ്ഞു. മണ്ണഞ്ചേരി പ്രദേശത്തുള്ള രക്ഷാകർത്താക്കളില്ലാത്ത കുട്ടികളെയാണ് ട്രസ്റ്റ് ദത്തെടുത്തിരിക്കുന്നത്. ഈ അധ്യയന വർഷം കൂടുതൽ കുട്ടികളെ പദ്ധതിയിൽ ഉൾപ്പെടുത്തും. ഒരോ കുട്ടിക്കും ഓരോ സ്പോൺസർമാരെ കണ്ടെത്തിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. ഇതിനായി കൂടുതൽ പേർ തയാറാകണമെന്നും റിയാസ് പറഞ്ഞു. കെ.ഡി. മഹീന്ദ്രൻ, പി.എ. ജുമൈലത്ത്, സി.കെ. രതികുമാർ, വി.കെ. ഉല്ലാസ്, പി. വിനീതൻ, ടി.എസ്. സുനീഷ് ദാസ്, മഞ്ജു രതികുമാർ, വാർഡ് മെംബർ മിനി, നൗഷാദ് പുതുവീട്, മായ സാജൻ എന്നിവർ പങ്കെടുത്തു. രണ്ട് മാസത്തിനുള്ളിൽ പുതിയ വീട്ടിലിരുന്ന് പഠനം തുടരാമെന്ന സന്തോഷത്തിലാണ് സൂര്യ പ്രസാദ്. ഭക്ഷ്യവിഷബാധ; മരിച്ച ഗൃഹനാഥെൻറ ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചു അമ്പലപ്പുഴ: ഭക്ഷ്യവിഷബാധയേെറ്റന്ന സംശയത്തെ തുടർന്ന് മരിച്ച ഗൃഹനാഥെൻറ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡ് അറവുകാട് കർത്താമഠം കോളനിയിൽ രംഗനാഥിെൻറ ആന്തരികാവയവങ്ങളാണ് പോസ്റ്റ്മോർട്ടത്തിനുശേഷം തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയച്ചത്. ഞായറാഴ്ച പുലർച്ച 4.30ഓടെയാണ് രംഗനാഥ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിേക്ക മരിച്ചത്. ശനിയാഴ്ചയാണ് രംഗനാഥിനും ഭാര്യ ശ്യാമള, മകൻ രാജേഷ്, രാജേഷിെൻറ ഭാര്യ ആര്യ, ഇവരുടെ മകൾ ഒന്നര വയസ്സുകാരി വാമിക എന്നിവർക്ക് വയറിളക്കം പിടിപെട്ടത്. വീട്ടിൽനിന്ന് കഴിച്ച ആഹാരത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന സംശയത്തെ തുടർന്നാണ് ഇവർ ചികിത്സ തേടിയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയ ഇവരിൽ രംഗനാഥ് മരിക്കുകയായിരുന്നു. വാമികയെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ കിടക്ക സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടർന്ന് ശ്യാമളയടക്കമുള്ളവരെ പിന്നീട് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരിൽ രാജേഷിനും ഭാര്യ ആര്യക്കും ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ശ്യാമള, വാമിക എന്നിവരുടെ അസുഖം ഭേദമായിട്ടിെല്ലന്ന് ഡോക്ടർമാർ പറഞ്ഞു. ഇതിനിടെ, ഉച്ചക്ക് 2.30ഓടെ നടന്ന രംഗനാഥിെൻറ സംസ്കാര ചടങ്ങിൽ പെങ്കടുക്കാൻ ഇവർ ആശുപത്രിയിൽനിന്ന് ഡോക്ടറുടെ അനുവാദത്തോടെ വീട്ടിലെത്തിയിരുന്നു. പിന്നീട് സംസ്കാര ചടങ്ങുകൾക്കുശേഷം ഇവർ ആശുപത്രിയിലേക്ക് മടങ്ങി.
Next Story